ബാഗ്ദാദ്: ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ നേതാവ് അബൂബക്കര്‍ അല്‍ബാഗ്ദാദി വ്യോമാക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടതായി റിപ്പോര്‍ട്ട്. അമേരിക്കയും ഇറാഖും ചേര്‍ന്ന് നടത്തിയ ആക്രമണത്തിടയില്‍ നിന്നാണ് ബാഗ്ദാദി തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടതെന്ന് ഇറാഖ് വ്യക്തമാക്കി.
അറബി ചാനലായ അല്‍അറേബ്യ അല്‍ ഹാദത് എന്ന വാര്‍ത്താ ചാനലാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.
അതിനിടയില്‍ ഇറാക്കില്‍ ഐഎസ് കേന്ദ്രങ്ങള്‍ക്ക് നേരെ യുഎസ് സഖ്യ സേന നടത്തിയ ആക്രമണത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഭീകരരും സാധാരണക്കാരും ഉള്‍പ്പെടുന്നു.
പടിഞ്ഞാറന്‍ പ്രവിശ്യയായ അന്‍ബാറിലാണ് ഏറ്റവും ശക്തമായ ആക്രമണം നടന്നത്. ഇവിടെ 15 ഭീകരരും ഏഴു സാധാരണക്കാരും സഖ്യ സേനയുടെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. 30ല്‍ അധികം സാധാരണക്കാര്‍ക്കും വ്യോമാക്രമണത്തില്‍ പരിക്കേല്ക്കുകയും ചെയ്തായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
പരിക്കേറ്റ ചിലരെ സിറിയയിലേക്ക് കൊണ്ടുപോയി. ഇറാക്കിലെ പൊരാളികള്‍ക്ക് നിര്‍ദ്ദേശം നല്‍കാനായി സിറിയന്‍ അതിര്‍ത്തി കടന്നെത്തിയ ഭീകരരാണ് കൊല്ലപ്പെട്ടതിലധികവും
















