മുഹമ്മ: ചേര്‍ത്തലയില്‍ നടത്തിയ സംസ്ഥാന പവര്‍ ലിഫ്റ്റിങ് മത്സരത്തില്‍ മൂവര്‍ സംഘം മുഹമ്മയുടെ യശസുയര്‍ത്തി. എട്ട് സ്വര്‍ണ മെഡല്‍ കരസ്ഥമാക്കിയാണ് വിദ്യര്‍ത്ഥിനികള്‍ നേട്ടം കൊയ്തത്. മുഹമ്മ ചാണിവെളിയില്‍ ശിവപ്രസാദിന്റെ മകള്‍ എസ്.പി. ശ്രീക്കുട്ടി, കായിപ്പുറം പുളിച്ചുവട്ടില്‍ ചന്ദ്രബാബുവിന്റെ മകള്‍ സി. അശ്വതി, അഞ്ചുതൈക്കല്‍ പങ്കജാക്ഷന്റെ മകള്‍ അപര്‍ണ പങ്കജ് എന്നിവരാണ് കായലോര ഗ്രമത്തില്‍ നിന്നും പ്രതിസന്ധികളെ അതിജീവിച്ച് നാടിന് അഭിമാനമായത്. മുഹമ്മ എബി വിലാസം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ശ്രീക്കുട്ടി മൂന്നും എസ്എസ്എല്‍സി വിദ്യാര്‍ത്ഥിനി അശ്വതി മൂന്നും ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിനി അപര്‍ണ പങ്കജ് രണ്ടും സ്വര്‍ണമെഡല്‍ കരസ്ഥമാക്കി. ശ്രീക്കുട്ടിയും അശ്വതിയും ദേശീയ ചാമ്പ്യന്‍ഷിപ്പിലുള്‍പ്പെടെ പതിമൂന്ന് വീതം സ്വര്‍ണമെഡലുകള്‍ സ്വന്തമാക്കി. അപര്‍ണ യൂണിവേഴ്സിറ്റി മീറ്റിലുള്പ്പെടെ മെഡല്‍ തിളക്കവുയാമണ് മുന്നേറുന്നത്. എബി വിലാസം സ്കൂളിലെ കായികാദ്ധ്യാപകന്‍ വി. സവിനയന്‍ പരിമിതമായ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തിയാണ് മൂന്നുപേരെയും പരിശീലിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: