തുറവൂര്‍: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ തുറവൂര്‍ പഞ്ചായത്തിലെ കരേച്ചിറ ഭാഗത്തെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി. 750 മീറ്ററോളം പൈപ്പുകള്‍ സ്ഥാപിച്ചാണ് ഈ പ്രദേശത്തേക്ക് ജപ്പാന് വെള്ളം എത്തിച്ചത്. ഹൗസ് കണക്ഷനായി വീട്ടുകാര്‍ തുക അടച്ചുവെങ്കിലും ഇവര്‍ക്ക് പഞ്ചായത്തില്‍ നിന്ന് 6000 രൂപ വീതം നല്‍കുമെന്ന് അധികൃതര്‍ പറഞ്ഞു. പൈപ്പിടുന്നതിനുള്ള ചെലവുകളും പഞ്ചായത്താണ് വഹിച്ചത്. ഇതിനായി പ്രത്യകം ഫണ്ട് നീക്കിവെച്ചിരുന്നു. പട്ടികജാതിക്കാര്‍ താമസിക്കുന്ന ഈ പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമായിരുന്നു. സമീപത്തെ തോടുകളിലും പാടങ്ങളിലും ഉപ്പുവെള്ളമായതിനാല്‍ പ്രാഥമിക ആവശ്യങ്ങള്‍ക്കുപോലും ഇവര്‍ ഏറെ ബുദ്ധിമുട്ടനുഭവിച്ചിരുന്നു. അരക്കിലോമീറ്ററോളം ദൂരം നടന്ന് തലച്ചുമടായിട്ടാണ് കുടിവെള്ളം ശേഖരിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: