കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു. ദല്‍ഹിയില്‍ നിന്നും കൊച്ചിവഴി ഷാര്‍ജയിലേക്ക് പോവുകയായിരുന്ന എയര്‍ ഇന്ത്യാ വിമാനത്തിന്റെ പിന്നിലെ ടയറാണ് പൊട്ടിത്തെറിച്ചത്.
മനസാന്നിദ്ധ്യം കൈവിടാതെ പൈലറ്റ് വിമാനം സുരക്ഷിതമായി ഇറക്കുകയായിരുന്നു. 161 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. വിമാനം അറ്റകുറ്റപ്പണിയ്ക്കായി പാര്‍ക്കിംഗ് ബേയിലേക്ക് മാറ്റി.
യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റിയിട്ടുണ്ട്. പണി പൂര്‍ത്തിയാവാന്‍ വൈകുകയാണെങ്കില്‍ മറ്റേതെങ്കിലും വിമാനത്തില്‍ യാത്രക്കാരെ ഷാര്‍ജയിലേക്ക് അയയ്ക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: