കൊല്ലം : കൊല്ലം ജില്ലയിലുണ്ടായ വാഹനാപകടത്തില്‍ സീരിയല്‍ നടന് ശരത് കുമാര്‍ (23) മരിച്ചു. ഇന്ന് രാവിലെ ഏഴുമണിക്ക് കൊട്ടിയം മയിലക്കാട് വച്ചായിരുന്നു അപകടം. ശരത് സഞ്ചരിച്ച ബൈക്ക് മൈലക്കാട് വളവില്‍ വച്ച് നിയന്ത്രണം തെറ്റി ടിപ്പറിനടിയിലാവുകയായിരുന്നു.
ടിപ്പര്‍ ഡ്രൈവര്‍, ശരത്തിനെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. രാവിലെ 8.30ന് തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ എത്തിച്ചെങ്കിലും വഴി മധ്യേ മരണം സംഭവിച്ചു. രാവിലെ ആറുമണിക്ക് സീരിയല്‍ ചിത്രീകരണത്തിനായി കൊല്ലത്തേയ്ക്കു പോവുയായിരുന്നു ശരത്.
രാജസേനന്റെ കൃഷ്ണകൃപാസാഗരത്തിലൂടെയാണ് ശരത് അഭിനയരംഗത്തെത്തിയത്. ഏഷ്യാനെറ്റിലെ ഓട്ടോഗ്രാഫ് ശരതിനെ പ്രേക്ഷകര്‍ക്കിടയില്‍ പ്രശസ്തനാക്കിയത്. ഇപ്പോള്‍ സംപ്രേഷണം നടക്കുന്ന ചന്ദനമഴയിലും സരയൂവിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഫൈവ് ഫിംഗേഴ്സിലെ രാഹുലാണ് ശരത്തിന്റെ ഏറ്റവും ശക്തമായ കഥാപാത്രം.
കൊല്ലം കിഴക്കനേലയില്‍ ശശികുമാര്‍-തങ്കച്ചി ദമ്പതികളുടെ മൂത്ത മകനാണ് ശരത്കുമാര്. ശ്രീകുമാര്‍ സഹോദരനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: