കൊച്ചി: വ്യാജ ജാതിസര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് പട്ടികജാതി/വര്‍ഗ്ഗ വിഭാഗങ്ങളുടെ ജോലി തട്ടിയെടുത്തവര്‍ക്ക് വ്യാജരേഖ തയ്യാറാക്കി നല്കിയ റവന്യൂ ഉദേ്യാഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഗവണ്മെന്റ് ഇക്കാര്യത്തില്‍ ശക്തമായി ഇടപെടണമെന്നും മഹാത്മ അയ്യന്‍കാളി-അംബേദ്കര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് (മാക്ട്) ആവശ്യപ്പെട്ടു.
വ്യാജ ജാതിസര്‍ട്ടിഫിക്കറ്റ് വാങ്ങി ജോലി തട്ടിടെടുത്ത ഉദേ്യാഗസ്ഥര്‍ക്കെതിരെ എന്ത് നടപടി സ്വീകരിച്ചിട്ടുണ്ടെന്ന ട്രസ്റ്റിന്റെ വിവരാവകാശരേഖ ചോദ്യങ്ങള്‍ക്ക് ഗവണ്മെന്റ് സെക്രട്ടറിയേറ്റിലെ പട്ടികജാതി/വര്‍ഗ്ഗ (ജി) വകുപ്പ് വ്യക്തമായ മറുപടി നല്‍കിയില്ല. പല ഫയലുകളിലെ രേഖകള്‍ ക്രോഡീകരിച്ച് നല്കുവാന് വിവരാവകാശ നിയമം അനുശാസിക്കുന്നില്ലെന്ന മറുപടിയാണ് നല്‍കിയത്. പട്ടികജാതി വികസന വകുപ്പ് മന്ത്രി എ.പി. അനില്‍കുമാറും മുഖ്യമന്ത്രിയും അടിയന്തരമായി ഇടപെടണമെന്നും ട്രസ്റ്റ് ഭാരവാഹികളായ കെ.എ. സിബി, സി.ടി. രാമന്‍കുട്ടി എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: