ആലപ്പുഴ: നായര്‍ സമുദായാചാര്യന്‍ മന്നത്ത് പത്മനാഭന്റെ 45-ാം ചരമവാര്‍ഷികം അമ്പലപ്പുഴ, കുട്ടനാട്, ചേര്‍ത്തല താലൂക്ക് എന്‍എസ്എസ് യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ ആചരിച്ചു. രാവിലെ ആറ് മുതല്‍ അദ്ദേഹം ദിവംഗതനായ 11.45 വരെ ആചാര്യന്റെ ചിത്രത്തിന് മുമ്പില്‍ പുഷ്പാര്‍ച്ചന, ഗീതാപാരായണം, നാരായണീയ പാരായണം, സമൂഹ പ്രാര്‍ത്ഥന എന്നീ ചടങ്ങുകളോടെ ഭക്തിനിര്‍ഭരമായി ചരമവാര്‍ഷികം ആചരിച്ചു.
എന്‍എസ്എസ് രൂപീകരണ സമയത്ത് മന്നത്ത് പത്മനാഭനും മറ്റു സഹപ്രവര്‍ത്തകരും ചേര്‍ന്നെടുത്ത പ്രതിജ്ഞാ വാചകം അമ്പലപ്പുഴ താലൂക്ക് യൂണിയന് ഓഫീസില്‍ താലൂക്ക് യൂണിയന് പ്രസിഡന്റ് കെ.കെ. പത്മനാഭപിള്ള ചൊല്ലിക്കൊടുത്തു. താലൂക്ക് യൂണിയനിലെ കരയോഗങ്ങളുടെയും വനിതാ സമാജങ്ങളുടെയും ബാലസമാജങ്ങളുടെയും വനിതാ സ്വയംസഹായ സംഘങ്ങളുടെയും ആഭിമുഖ്യത്തില്‍ അതത് കരയോഗങ്ങളുടെ ആസ്ഥാനത്ത് ചരമവാര്‍ഷികം ഭക്തിനിര്‍ഭരമായി ആചരിച്ചു.
താലൂക്ക് യൂണിയനില്‍ നടന്ന അനുസ്മരണ ചടങ്ങില്‍ വൈസ് പ്രസിഡന്റ് പി. രാജഗോപാല പണിക്കര്‍, സെക്രട്ടറി വി.കെ. ചന്ദ്രശേഖരക്കുറുപ്പ്, ഗോപാലകൃഷ്ണ പണിക്കര്‍, രാധാമണി, അസി. ഇന്‍സ്പെക്ടര്‍ ആര്. ബൈജു, കമ്മറ്റി അംഗങ്ങളായ പ്രൊഫ. ഡി. ഗംഗാദത്തന് നായര്‍, വി. ചന്ദ്രമോഹനന്, കെ. ഹരിദാസ്, സി. അനന്ദകൃഷ്ണന്, കെ.എസ്. വിജയകുമാര്‍, വനിതാ യൂണിയന് കമ്മറ്റി അംഗങ്ങളായ ഡോ. രമാദേവി, കെ.എ. ശോഭനകുമാരി, ജ്യോതി, ബിന്ദു മുരളി, കരയോഗം ഭാരവാഹികളായ രാധാ രമണന്, അഡ്വ. കെ. ജയകുമാര്‍, എസ്. ഹരീഷ്കുമാര്‍, ഹരികൃഷ്ണന്, രവി, ഹരി, ഗോപാലകൃഷ്ണന്, മോഹനന്‍നായര്‍, മന്നത്ത് ഗോപിനാഥന്, കുട്ടപ്പന് നായര്‍, പ്രഭാകരന്, പരമേശ്വരന് പിള്ള, ഡി. കൃഷ്ണന്, ചന്ദ്രശേഖറന്നായര്, അനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: