ആലപ്പുഴ: കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കിയ മുയല്‍കൃഷി പദ്ധതിയില്‍ നടന്ന തട്ടിപ്പുകളെ കുറിച്ച് ഫെബ്രുവരി 28ന് എസ്എല്‍ബിപി അഡീഷണല്‍ ഡയറക്ടര്‍ ഡോ. ജെ. മോഹനന് തെളിവെടുപ്പ് നടത്തും. പരാതിക്കാരനായ മുയല് കര്‍ഷക സംരക്ഷണ വേദി ജനറല്‍ സെക്രട്ടറി ഇഗ്നേഷ്യസ് കാട്ടൂരില്‍ നിന്നാണ് തെളിവെടുപ്പ് നടത്തുക.
മൃഗ സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ ഒരു യൂണിറ്റില്‍ അഞ്ചുപേര്‍ വീതം നൂറ് യൂണിറ്റുകളുണ്ടാക്കി അവര്‍ക്ക് വിശദമായ പരിശീലനം നല്‍കിയാണ് പദ്ധതി നടപ്പാക്കിയത്. അത്തരത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 500 കര്‍ഷക കുടുംബങ്ങളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. ഒരു ഗ്രൂപ്പിന് 1,25,000 രൂപ വീതമായിരുന്നു കര്‍ഷകര്‍ക്ക് ബാങ്ക് വായ്പ കൊടുത്തിരുന്നത്. എന്നാല്‍ മുയല് കൂടും മുയല് കുഞ്ഞുങ്ങളും തീറ്റയും വിപണനം അടക്കം ഏറ്റെടുത്ത് പദ്ധതിയില്‍ കര്‍ഷകരെ സഹായിക്കാനെന്ന വ്യാജേന റാബിറ്റ് ബ്രീടേഴ്സ് അസോസിയേഷന് എന്ന സംഘടനയെ ചിലര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി.
അതിലൂടെ കര്‍ഷകര്‍ക്ക് നല്‍കേണ്ട വായ്പയായ 1,25,000 രൂപയില്‍ വെറും 29,650 രൂപ മാത്രം കര്‍ഷകര്‍ക്ക് നല്കി ബാക്കി തുക ബാങ്ക് അധികാരികളുടെ റാബിറ്റ് ബ്രീഡേഴ്സ് അസോസിയേഷന് തട്ടിയെടുക്കുകയായിരുന്നുവെന്നതാണ് പരാതി. ഇതേത്തുടര്‍ന്ന് കര്‍ഷകര്‍ കടക്കെണിയിലായി മുയല്‍കൃഷി പദ്ധതി അട്ടിമറിക്കപ്പെട്ടു.
കര്‍ഷകര്‍ക്ക് വായ്പ നല്‍കിയത് കര്‍ഷകന്റെ സ്വന്തം അക്കൗണ്ടിലേക്കായതിനാല്‍ ബാങ്ക് അധികാരികള്‍ കര്‍ഷകര്‍ക്കെതിരെ നടപടി ആരംഭിച്ചു. ഈ സാഹചര്യത്തിലാണ് മുയല് കര്‍ഷക സംരക്ഷണ വേദിക്ക് രൂപം നല്‍കിയത്. പിന്നീട് സംഘടന, പ്രതിപക്ഷ നേതാവ് വിഎസിന് നേരിട്ട് പരാതി നല്കി. വിഎസ് ഈ പരാതി അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കൈമാറുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: