മാവേലിക്കര: ചെട്ടികുളങ്ങര കുംഭഭരണി നാളില്‍ ആരോഗ്യവിഭാഗം മിന്നല്‍ പരിശോധന നടത്തി. കുറത്തികാട് സാമൂഹിക ആരോഗ്യകേന്ദ്രം ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ രവീന്ദ്രന്പിള്ളയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവൃത്തിച്ച ഹോട്ടല്‍ അടച്ചുപൂട്ടി. ശീതള പാനീയ വില്‍പ്പന കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ ശുദ്ധമായ ജലത്തില്‍ തയ്യാറാക്കാത്ത ജൂസുകള്‍ പിടിച്ചെടുത്തു നശിപ്പിച്ചു. കൃത്രിമ നിറങ്ങള്‍ ചേര്‍ച്ച് തയ്യാറാക്കുന്ന ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: