ചെങ്ങന്നൂര്‍: ജില്ലാതല മണ്ണ് സംരക്ഷണ സെമിനാറും, കര്‍ഷക-ശാസ്ത്രജ്ഞ സംവാദവും ഫെബ്രുവരി 27ന് രാവിലെ പത്തിന് ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കും. സെമിനാര്‍ പി.സി. വിഷ്ണുനാഥ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കലാധരന്‍ അദ്ധ്യക്ഷത വഹിക്കും. കര്‍ഷകര്‍ക്കുള്ള മണ്ണിന്റെ ആരോഗ്യപരിപാലന കാര്‍ഡ് വിതരണം, മണ്ണിലെ പോഷകമൂലകങ്ങളുടെ അളവ് നിര്‍ണയിച്ചിരിക്കുന്ന കൈപുസ്തക വിതരണം എന്നിവ എംഎല്‍എ നിര്‍വ്വഹിക്കും.
മണ്ണിന്റെ ആരോഗ്യ പരിപാലനത്തെപറ്റി തിരുവനന്തപുരം കാര്‍ഷിക സര്‍വ്വകലാശാലയിലെ പ്രൊഫ. ഡോ.സാം.ടി.കുറുന്തോട്ടിക്കല്‍ ക്ലാസും, മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തില്‍ പോഷക മൂലകങ്ങള്‍ വിളകള്‍ക്ക് നല്‍കികൊണ്ട് നടപ്പാക്കുന്ന മോഡല്‍ പഞ്ചായത്ത് പദ്ധതിയുടെ അവലോകനം ജില്ലാ അസി. സോയില്‍ കെമിസ്റ്റ് മിനി ടോംമും നടത്തും.
സെമിനാറില്‍ കര്‍ഷകര്‍ക്ക് സൗജന്യമായി മണ്ണ് പരിശോധിച്ച് ശുപാര്‍ശ നല്‍കുന്നതിനായി ജില്ലാ അസി. സോയില്‍ കെമിസ്റ്റ് ഏലിയാമ്മ വി.ജോണിന്റെ നേതൃത്വത്തില്‍ ജില്ലാ മൊബൈല്‍ മണ്ണ് പരിശോധനാ ലാബിന്റെ സേവനവും ലഭ്യമാകും. ആലപ്പുഴ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ആര്.ഗീതാമണി, എറ്റിഎംഎ പ്രൊജക്ട് ഡയറക്ടര്‍ നീനാ റാഫേല്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍മാരായ സജി എബ്രഹാം, ബി. സുധര്‍മ്മിണി, എ.ജി.അബ്ദുള്‍ കരിം, ജെ. പ്രേംകുമാര്‍, എന്‍.ശ്രീജിത്ത് കുമാര്‍, പി.ജി. ചന്ദ്രമതി, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയ-സാമൂഹ്യനേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: