ആലപ്പുഴ: ജലവിഭവ വകുപ്പിലെ എച്ച്ആര്‍ പമ്പ് ഓപ്പറേറ്റര്‍മാര്‍ക്ക് മാസങ്ങളോളം വേതനം നല്‍കാതെ തുക വകമാറ്റി ചെലവഴിക്കുന്നതിനെ കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് കേരള എച്ച്ആര്‍ പമ്പ് ഓപ്പറേറ്റേഴ്സ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എ. റഹിംകുട്ടി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 2012 മുതല്‍ വിവിധ സെക്ഷനുകളില്‍ അഞ്ച് മുതല്‍ 13 മാസത്തെ വേതനം വരെ നല്‍കാതെ പാവപ്പെട്ട ജീവനക്കാരെ ബുദ്ധിമുട്ടിക്കുകയാണ്.
ഈ തുക വകമാറ്റി ചെലവഴിക്കുകയും അതോടൊപ്പം ദശലക്ഷക്കണക്കിന് രൂപ അഴിമതിയിലൂടെ കവര്‍ന്നെടുക്കുകയുമാണ് ഉണ്ടായത്. ഇതേക്കുറിച്ച് വിജിലന്‍സ് സമഗ്രമായ അന്വേഷണം നടത്താന്‍ തയാറാകണമെന്നും മനുഷ്യാവകാശ കമ്മീഷന് ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നല്‍കാനുള്ള വേതനം ചോദിച്ചാല്‍ തൊഴില്‍ സംരക്ഷണം ഇല്ലാത്ത ഇവരെ പിരിച്ചുവിടല്‍ ഉള്‍പ്പെടെയുള്ള വിവിധ പ്രകാരത്തിലുള്ള ഭീഷണിയിലൂടെ വായടപ്പിക്കുന്ന രീതിയാണ് ഉദ്യോഗസ്ഥ മേധാവികള്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: