കോട്ടയം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി നടത്തുന്ന റീജിയണല്‍ രാജ്യാന്തര ചലച്ചിത്രോത്സവം മര്‍ച്ച് 8 മുതല്‍ 12 വരെ കോട്ടയത്ത് നടക്കും. ആനന്ദ്, ആശ എന്നീ തിയേറ്ററുകളിലായി കഴിഞ്ഞ തിരുവനന്തപുരം ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ച മികച്ച ചിത്രങ്ങളും ഇന്ത്യന്‍ പനോരമയിലും ഐഎഫ്എഫ്കെയിലും തെരെഞ്ഞെടുക്കപ്പെട്ട 40 ഓളം ചിത്രങ്ങളുമാണ് പ്രദര്‍ശിപ്പിക്കുക.
ഇന്ത്യയിലെ പ്രധാന ചലച്ചിത്ര പ്രവര്‍ത്തകരും മേളയില്‍ പങ്കെടുക്കും. കോട്ടയത്ത് ആദ്യമായാണ് അന്തര്‍ദേശീയ തലത്തിലുള്ള മേള സംഘടിപ്പിക്കപ്പെടുന്നതെന്ന് ചലച്ചിത്ര അക്കാദമി വൈസ് ചെയര്മാന് ജോഷി മാത്യു അറിയിച്ചു. പ്രവേശനം ഡെലിഗേറ്റ് പാസ് മൂലം നിയന്ത്രിക്കും. മേളയുടെ നടത്തിപ്പിനായി സ്വാഗതസംഘത്തിന്റെ യോഗം 28ന് ഉച്ചകഴിഞ്ഞ് 2.30ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ കോട്ടയം ഡിസി ഓഡിറ്റോറിയത്തില്‍ ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: