മൂന്നാര്‍: കൊമ്പനാനയുടെ കുത്തേറ്റ് പിടിയാന ചെരിഞ്ഞു. മൂന്നാറിലെ ടാറ്റായുടെ ഉടമസ്ഥതയിലുള്ള തേയില തോട്ടത്തിന് താഴെയുള്ള ചതുപ്പിലാണ് ഏഴ് വയസുള്ള കാട്ടാനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. സമീപത്ത് കൊമ്പനാന നിലയുറപ്പിച്ചിരുന്നു.
മൂന്നാര്‍ റെയ്ഞ്ച് ഓഫീസറുടെയും വെറ്ററിനറി ഡോക്ടര്‍ ശെല്‍വത്തിന്റെയും നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കൊമ്പന്റെ കുത്തേറ്റാണ് ആന ചെരിഞ്ഞതെന്ന് സ്ഥിരീകരിച്ചത്. ആനയുടെ വയര്തുളഞ്ഞ് കുടല് പുറത്തേക്ക് വീണിട്ടുണ്ട്. ഏറെ പണിപ്പെട്ടാണ് കുത്തേറ്റ് കിടന്ന ആനയുടെ സമീപത്തു നിന്നും കൊമ്പനെ മാറ്റിയത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് തേക്കടിയില്‍ ഇതേ രീതിയില്‍ കൊമ്പനാനയുടെ കുത്തേറ്റ് ആനകള്‍ ചെരിഞ്ഞിരുന്നു. മൂന്നാര്‍ റെയ്ഞ്ചില്‍ ഇത് ആദ്യസംഭവമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: