കല്‍പ്പറ്റ: വയനാട്ടിലെ കുറിച്ച്യസമുദായത്തിന്റെ അനിഷേധ്യശബ്ദമായ പള്ളിയറ രാമന്റെ സപ്തതി ആഘോഷം എം.വി.ശ്രേയാംസ്കുമാര്‍ എംഎല്‍എ ഇന്ന് ഉദ്ഘാടനം ചെയ്യും. മികച്ച ജൈവകര്ഷകന് കൂടിയായ രാമന് സംസ്ഥാന സര്‍ക്കാരിന്റെ ഇക്കൊല്ലത്തെ കര്‍ഷകജ്യോതി പുരസ്ക്കാരവും ലഭിച്ചു. വനവാസി വികാസകേന്ദ്രം സംസ്ഥാന അദ്ധ്യക്ഷന്‍, ചിത്രമൂല ക്ഷീരസഹകരണസംഘം പ്രസിഡണ്ട്, സ്വാമിനാഥന് ഗവേഷണ കേന്ദ്രം സീഡ്കെയര്‍ ഡയറക്ടര്‍ തുടങ്ങിയ നിരവധി മേഖലകളില്‍ അദ്ദേഹത്തിന്റെ കയ്യൊപ്പുണ്ട്.
ഇന്ന് മൂന്ന് മണിക്ക് കല്‍പ്പറ്റ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കുന്ന പരിപാടിയില്‍ ബിജെപി ജില്ലാപ്രസിഡണ്ട് കെ.സദാനന്ദന് സ്വാഗതം ആശംസിക്കും. മലബാര്‍ ദേവസ്വം ബോര്‍ഡ് ചെയര്മാന് അഡ്വ പി. ചാത്തുകുട്ടി അദ്ധ്യക്ഷത വഹിക്കും. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ വി. മുരളീധരന് മുഖ്യപ്രഭാഷണം നടത്തും. ആര്‍എസ്എസ് പ്രാന്തസംഘചാലക് പി.ഇ.ബി.മേനോന് രാമനെ ആദരിക്കും. സുഹൃദ്സമിതിയുടെ ഉപഹാരം ഐ.സി.ബാലകൃഷ്ണന് എംഎല്‍എ സമര്‍പ്പിക്കും.
കെ.എല്‍.പൗലോസ്, സി.കെ.ശശീന്ദ്രന്, പി.പി.എ.കരീം, പി.സി.മോഹനന് മാസ്റ്റര്‍, കെ.കെ.ഹംസ, വിജയന് ചെറുകര, കെ.ജെ.ദേവസ്യ, എം.സി.സെബാസ്റ്റ്യന്‍, ഏച്ചോം ഗോപി, പി.എം.ജോയി, ശിവരാമന് തുടങ്ങിയവര്‍ സംസാരിക്കും. ആദിവാസിസംഘം ജില്ലാ ജനറല്‍ സെക്രട്ടറി പാലേരി രാമന് നന്ദി പ്രകാശിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: