ആലപ്പുഴ: പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ജയയെ പഞ്ചായത്ത് കമ്മറ്റി യോഗത്തില്‍ മുന്‍ പ്രസിഡന്റ് എം. ത്യാഗരാജന് അപമാനിക്കുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തില്‍ പുന്നപ്ര പോലീസ് കേസെടുത്തു. ജയ അമ്പലപ്പുഴ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നല്കിയ പരാതിയെ തുടര്‍ന്നു കോടതിയുടെ നിര്‍ദേശാനുസരണമാണു കേസെടുത്തത്. ജയയെ കൂടാതെ സാക്ഷികളായ യുഡിഎഫ് പഞ്ചായത്ത് അംഗങ്ങള്‍ പി.എം. ജോസി, കെ.ആര്. വിമല്‍കുമാര്‍, എലിസബത്ത് ജോയി എന്നിവരുടെ മൊഴികളും പോലീസ് രേഖപ്പെടുത്തി. സിപിഐ പ്രതിനിധിയാണ് ജയ. കഴിഞ്ഞ 11ന് നടന്ന പഞ്ചായത്ത് കമ്മറ്റി യോഗത്തിനിടെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും കമ്മറ്റി വീക്ഷിക്കാനെത്തിയവരുടെയും സാന്നിദ്ധ്യത്തിലായിരുന്നു അപമാനിക്കലെന്നു വാദിയും സാക്ഷികളും മൊഴി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: