മണ്ണഞ്ചേരി: നിയന്ത്രണം തെറ്റിയ ടിപ്പര്‍ ലോറി വാനിലിടിച്ച് ഒരാള്‍ മരിച്ചു; മൂന്നുപേര്‍ക്ക് പരിക്ക്. ലോറി ഡ്രൈവര്‍ ഏറ്റുമാനൂര്‍ സ്വദേശി ജോസ്മണിയാണ് മരിച്ചത്. ക്ലീനര്‍ അര്ജുന്, വാന്‍ ഡ്രൈവര്‍ മാരാരിക്കുളം വളവനാട് സ്വദേശി അനില്‍ ക്ലീനര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. അനിലിനെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മറ്റുള്ളവരെ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആലപ്പുഴ-തണ്ണീര്‍മുക്കം റോഡില്‍ കായിപ്പുറം സംസ്കൃതം ഹൈസ്കൂളിന് സമീപം ഫെബ്രുവരി 24ന് വൈകിട്ട് അഞ്ചരയോടെയാണ് അപകടം.
വടക്കുഭാഗത്ത് നിന്നും മണല്‍ ഇഷ്ടിക കയറ്റിവന്ന ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് എതിരെ വന്ന വാനിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരുവാഹനങ്ങളുടെയും ക്യാബിനുള്ളില്‍ കുടുങ്ങിയ ഡ്രൈവര്‍മാരെ അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് ഏറെ പണിപ്പെട്ട് പുറത്തെടുത്താണ് ആശുപത്രിയില്‍ എത്തിച്ചത്. ചേര്‍ത്തല ഫയര്‍ഫോഴ്സ് സ്റ്റേഷന് ഓഫീസര്‍ കെ.എന്‍ സതീശ്, മുഹമ്മ എസ്ഐ: ഇ. അജീബ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: