ആലപ്പുഴ: എട്ടുവര്‍ഷത്തിനുശേഷം പോലീസ് ഓഫീസേഴ്സ് അസോസിയേഷന് ഭരണം യുഡിഎഫ് അനുകൂലികള്‍ പിടിച്ചെടുത്തു. യൂണിറ്റുതല തെരഞ്ഞെടുപ്പില്‍ അറുപത്തിമൂന്നില്‍ അന്‍പതും യുഡിഎഫ് നേടി. ആറുസ്ഥലങ്ങളില്‍ യുഡിഎഫ് വിമതര്‍ എല്‍ഡിഎഫിനോട് ചേര്‍ന്ന് മത്സരരംഗത്തുണ്ടായിരുന്നെങ്കിലും മുന്‍ സംസ്ഥാന നേതാവ് ഉള്‍പ്പടെയുളളവര്‍ പരാജയപ്പെട്ടു. യുഡിഎഫ് അനുകൂല സംഘടനയിലെ മുന്‍ ജില്ലാ പ്രസിഡന്റ് പി.എ. സെബാസ്റ്റിയന്, മുന്‍ സെക്രട്ടറി സ്പെഷ്യല്‍ ബ്രാഞ്ചിലെ ബി. റഫീക്ക്, എല്‍ഡിഎഫ് അനുകൂല സംഘടനയിലെ മുന്‍ ജില്ലാ സെക്രട്ടറി വി.ജെ. ജോണ്‍ എന്നിവര്‍ വിജയിച്ചു. നോമിനേഷന് സമര്‍പ്പണം കഴിഞ്ഞപ്പോള്‍ തന്നെ 34 സീറ്റുകളില്‍ യു ഡിഎഫ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ജില്ലാ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് 28ന് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: