കിടങ്ങറ: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പട്ടികജാതി-ദുര്‍ബല വിഭാഗങ്ങള്‍ക്ക് അനുവദിച്ച ഫണ്ട് വിനിയോഗിക്കുന്നതില്‍ അലംഭാവം കാട്ടിയ വെളിയനാട് പഞ്ചായത്ത് ഭരണസമിതി രാജിവയ്ക്കണമെന്ന് ബിജെപി പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. മാര്‍ച്ച് 31ന് മുമ്പ് വിനിയോഗിക്കേണ്ട ഫണ്ടില്‍ ജനറല്‍ വിഭാഗത്തിന്റെ 27 ശതമാനവും പട്ടികജാതി വിഭാഗത്തിന്റെ 12 ശതമാനവും മാത്രമാണ് ഈ സാമ്പത്തിക വര്‍ഷം വിനിയോഗിക്കുന്നത്. പദ്ധതി രൂപവത്കരണത്തില്‍ പഞ്ചായത്ത് ഭരണസമിതിക്ക് വന്ന വീഴ്ച ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവയ്ക്കാനാണ് സിപിഎം ഭരണസമിതിയുടെ ശ്രമം.
പട്ടികജാതിക്കാരുടെയും ദുര്‍ബല ജനവിഭാഗത്തിന്റെയും വീടുകളുടെ അറ്റകുറ്റപ്പണിക്ക് പോലും തുക അനുവദിക്കാത്ത നിലപാട് ഭരണ-പ്രതിപക്ഷങ്ങളുടെ ജനവഞ്ചനയാണ് തുറന്നുകാട്ടുന്നതെന്ന് യോഗം വിലയിരുത്തി. പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിച്ച സൈക്കിള്‍, സ്കൂള്‍ അടയ്ക്കുന്നതിന് മുമ്പെങ്കിലും നല്കാന് തയാറാവണമെന്ന് യോഗം ആവശ്യപ്പെട്ടു.
പഞ്ചായത്ത് ഭരണസമിതിയുടെ ജനദ്രോഹ നിലപാടുകള്‍ക്കെതിരെ ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്കുവാനും യോഗം തീരുമാനിച്ചു. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് സുഭാഷ് പറമ്പിശേരി അദ്ധ്യക്ഷത വഹിച്ചു. ഡി. പ്രസന്നകുമാര്‍, പി.ടി. സന്തോഷ്കുമാര്‍, കെ. ഉല്ലാസ്, പി.കെ. വേണുഗോപാലന്‍ നായര്‍, കെ.പി. സുകുമാരന്‍, സജികുമാര്‍ ഐക്കര, വേണുഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: