ചേര്‍ത്തല: കടക്കരപ്പള്ളിയില്‍ ആര്‍എസ്എസ് അനുഭാവികളായ പട്ടികജാതി കുടുംബത്തിന് സിപിഎമ്മിന്റെ ഊരുവിലക്ക്, വീട്ടുപകരണങ്ങളും ഉടുതുണിയുമുള്പ്പടെ മോഷണം പോയി. ജനുവരി 18ന് സിപിഎം ആക്രമണത്തിനിരയായ വടക്കേക്കര ലക്ഷംവീട് കോളനിയില്‍ അജയന് (50), ഭാര്യ സുലഭ (40) എന്നിവര്‍ക്കാണ് ഈ ദുര്‍ഗതി. സ്വന്തം വീട്ടില്‍ കയറാനാകാതെ ഒന്നരമാസമായി ബന്ധുവീടുകളില്‍ താമസിക്കുകയാണ് ഇവര്‍.
പരാതി നല്‍കിയിട്ടും പോലീസുള്‍പ്പെടെയുള്ള അധികാരികള്‍ ഈ പട്ടികജാതി കുടുംബത്തിന് സംരക്ഷണം നല്കാന് തയ്യാറായില്ല. സമീപത്തെ വിവാഹ വീട്ടില്‍ വച്ച് കടക്കരപ്പള്ളി പഞ്ചായത്തംഗം ഉള്‍പ്പെടെയുള്ള സിപിഎമ്മുകാര്‍ അജയനെയും സുലഭയേയും മര്‍ദ്ദിച്ചിരുന്നു. ആക്രമണത്തില്‍ നിന്ന് ഇവരെ രക്ഷിക്കുന്നതിനിടെ സിപിഎമ്മുകാര്‍ക്കും പരിക്കേറ്റിരുന്നു. അജയനും സുലഭയും ഒരാഴ്ചയോളം താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞെങ്കിലും ഇവരുടെ പരാതിയിന്മേല് പോലീസ് കേസെടുക്കാന്‍ പോലും തയ്യാറായില്ല.
ആക്രമണത്തിനു ശേഷം പലതവണ വീട്ടില്‍ കയറാന്‍ ശ്രമിച്ചെങ്കിലും സിപിഎമ്മുകാര്‍ ഇവരെ കോളനിയിലേക്ക് കയറാന്‍ അനുവദിച്ചില്ല. ആര്‍എസ്എസ് അനുഭാവികളായ ഇവരെ കോളനിയില്‍ താമസിക്കുവാന്‍ അനുവദിക്കില്ലെന്നാണ് സിപിഎമ്മുകാരുടെ നിലപാട്. കഴിഞ്ഞ ദിവസം അജയനും സുലഭയും വീണ്ടും ഇവിടെ വന്നപ്പോഴാണ് വീടിന്റെ ജനാലകള്‍ തല്ലിത്തകര്‍ത്തനിലയില്‍ കണ്ടത്. ഉടുതുണിയുള്‍പ്പെടെ വീട്ടുപകരണങ്ങളെല്ലാം സിപിഎമ്മുകാര്‍ നശിപ്പിച്ചു. ഗ്യാസ് സിലിണ്ടറും, അടുപ്പും കാണാതായിട്ടുണ്ട്.
പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും ഇതേവരെ യാതൊരു നടപടികളും ഉണ്ടായിട്ടില്ല. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് സി.എ. പുരുഷോത്തമന്റെ നേതൃത്വത്തിലുള്ള സംഘം ചൊവ്വാഴ്ച കോളനിയിലെ അജയന്റെ വീട് സന്ദര്‍ശിച്ചു. എത്രയും വേഗം അക്രമികള്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി. ആക്രമണം അഴിച്ചുവിടുന്ന സിപിഎമ്മുകാരെ സഹായിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: