ആലപ്പുഴ: പഴവീട് കൊന്നയ്ക്കാപ്പള്ളി ശ്രീഭഗവതി ക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞം തുടങ്ങി. ഉത്സവം മാര്‍ച്ച് മൂന്നിന് തുടങ്ങി അഞ്ചിന് അവസാനിക്കും. കുറുപ്പംകുളം രജികുമാറിന്റെ മുഖ്യകാര്‍മ്മികത്വത്തിലാണ് യജ്ഞവേദിയിലെ ചടങ്ങുകള്‍ നടക്കുന്നത്. ഫെബ്രുവരി 27ന് രാവിലെ 10.30ന് കാര്‍ത്ത്യായനീപൂജ, ഉച്ചയ്ക്ക് 12.30ന് അന്നദാനം, വൈകിട്ട് 5.30ന് വിദ്യാരാജഗോപാല മന്ത്രാര്‍ച്ചന. 28ന് രാവിലെ 11.30ന് രുക്മിണിസ്വയംവരം, 12.30ന് സ്വയംവരസദ്യ, വൈകിട്ട് 5.30ന് സര്‍വൈശ്വര്യപൂജ.
മാര്‍ച്ച് രണ്ടിന് വൈകിട്ട് മൂന്നിന് ഭാഗവത സമര്‍പ്പണം, 3.30ന് അവഭൃഥസ്നാനം, ആറിന് യജ്ഞ കലശാഭിഷേകം, 6.30ന് യജ്ഞദീപം ശ്രീകോവിലിലേക്ക് പകര്‍ന്ന് യജ്ഞ സമര്‍പ്പണം. മൂന്നിന് രാവിലെ 11ന് തളിച്ചുകൊട, വൈകിട്ട് 5.30ന് നടതുറപ്പ്. ഏഴിന് കുത്തിയോട്ടം, 7.30ന് നടയടപ്പ്. നാലിന് രാവിലെ 11ന് തളിച്ചുകൊട, വൈകിട്ട് 6.45ന് നെയ്യ് വിളക്ക് വഴിപാട്, 7.30ന് കുത്തിയോട്ടം. അഞ്ചിന് രാവിലെ 10ന് കലശപൂജ, 11ന് തളിച്ചുകൊട, വൈകിട്ട് 6.30ന് ദീപക്കാഴ്ച, 7.30ന് വില്‍ക്കഥാമേള, 11ന് മഹാഗുരുതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: