മുംബൈ: മുംബൈയില്‍ അധ്യാപകന് വഴക്കുപറഞ്ഞതിനെ തുടര്‍ന്ന് ആറാം ക്ലാസ് വിദ്യാര്‍ഥി സ്കൂള്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നു ചാടി ജീവനൊടുക്കി.
നവിമുംബൈയിലെ ന്യൂ ഹൊറൈസണ്‍ പബ്ലിക് സ്കൂളിലായിരുന്നു സംഭവം. 12 വയസുകാരനായ ഗൗരവ് കാംഗ് എന്ന വിദ്യാര്‍ഥിയാണു സ്കൂള്‍ കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നു ചാടി ജീവനൊടുക്കിയത്.
സംഭവവുമായി ബന്ധപ്പെട്ട് അധ്യാപകന് സോമയ മോഹനെ പോലീസ് ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തി അറസ്റ്റു ചെയ്തു. അധ്യാപകന് വഴക്കുപറഞ്ഞതിനെ തുടര്‍ന്നു ഗൗരവ് ക്ലാസ് മുറിയുടെ ജനാല വഴി പുറത്തേക്കു ചാടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: