മുംബൈ: മതപരിവര്‍ത്തനമായിരുന്നു മദര്‍ തെരേസയുടെ സേവനങ്ങള്‍ക്കു പിന്നിലെ ഉദ്ദേശ്യമെന്ന ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭഗവതിന്റെ പ്രസ്താവനകളെ ശിവസേനയും പിന്തുണച്ചു. പാര്‍ട്ടി മുഖപത്രമായ സാമ്നയിലാണ് ഭാഗവത് ജിയുടെ അഭിപ്രായത്തെ പിന്തുണച്ചു ശിവസേന അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്.
മോഹന്‍ ഭഗവത് പറഞ്ഞതു കയ്പുള്ള സത്യമാണ്. മദര്‍ തെരേസയുടെ യഥാര്‍ഥ ലക്ഷ്യം മതപരിവര്‍ത്തനമായിരുന്നു. മിഷണറിമാരുടെ ഉദ്ദേശ്യം ഇതുതന്നെയാണെന്നും ഇക്കാര്യം പറഞ്ഞ ആര്‍എസ്എസ് സര്‍സംഘചാലകിനെ അഭിനന്ദിക്കുന്നുവെന്നും സാമ്ന മുഖപ്രസംഗത്തില്‍ പറയുന്നു. മുസ്ലീം വിഭാഗക്കാര്‍ വാളുകൊണ്ടു പരിവര്‍ത്തനം നടത്തുമ്പോള്‍ മിഷണറിമാര്‍ പണവും സേവനവും ഉപയോഗിച്ച് ഇതു നടത്തുകയാണെന്നും ശിവസേന ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: