വെള്ളൂര്‍: മണ്ണ്സംരക്ഷണ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ നീര്‍ത്തട സംരക്ഷണപദ്ധതിയില്പ്പെടുത്തി മണിയന്‍ചിറ കുളത്തിന്റെ നവീകരണജോലികള്‍ പുരോഗമിക്കുന്നു. കടുത്ത വേനല്‍ക്കാലത്തുപോലും വെള്ള വറ്റിയിട്ടില്ലാത്ത മണിയന്‍ചിറ കുളം കാലങ്ങളായി പായലും പുല്ലും മൂടി ഉപയോഗശൂന്യമായ അവസ്ഥയില്‍ ആയിരുന്നു. ഇപ്പോള്‍ വിസ്താരം വര്‍ദ്ധിപ്പിച്ച് കൂടുതല്‍ ഉപയോഗപ്രദമായ രീതിയിലാണ് നവീകരണ ജോലികള്‍ നടക്കുന്നത്. 115 മീറ്റര്‍ നീളത്തിലും 36 വീതിയിലുമാണ് കുളത്തിന്റെ നിര്‍മ്മാണം. ഇതിനായി നിലവിലുണ്ടായിരുന്ന കുളവും പഞ്ചായത്തിന്റെ കൈവശമുണ്ടായിരുന്ന സ്ഥലവും ഉള്‍പ്പെടെ 90 സെന്റ് സ്ഥലമാണ് വേണ്ടിവന്നത്. 22.6ലക്ഷം രൂപയാണ് നിര്‍മ്മാണച്ചെലവ് കണക്കാക്കിയിരിക്കുന്നത്.
കുളത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുമ്പോള്‍ മൂന്നുകുളിക്കടവുകളും ചരികിപ്പാടം, മൂന്നു മുണ്ടകം പാടശേഖരങ്ങളിലേക്ക് ജലസേചനത്തിനും സൗകര്യമുണ്ടായിരിക്കും. കൂടാതെ ഗ്രാമപഞ്ചായത്ത് കുളത്തിന് ചുറ്റിലും റോഡും നിര്‍മ്മിക്കും.
കെ.വി. അജിത്കുമാര്‍ കണ്‍വീനര്‍ ആയുള്ള ജനകീയ കമ്മറ്റിയുടെ നേതൃത്വത്തിലാണ് മണിയന്‍ചിറ കുളം നവീകരണജോലികള്‍ പുരോഗമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: