ന്യൂദല്‍ഹി: നോബല്‍ ജേതാവും യുഎന്‍ അന്താരാഷ്ട്ര കലാവസ്ഥാ സയന്‍സ് പാനല്‍
(ഐപിസിസി) തലവനും ടെറി ഡയറക്ടറുമായ രാജേന്ദ്ര കെ. പച്ചൗരി ഐപിസിസി സ്ഥാനം രാജിവെച്ചു. അടുത്തയാഴ്ച സമിതിയുടെ അന്താരാഷ്ട്ര സമ്മേളനം നൈറോബിയില്‍ നടക്കാനിരിക്കെയാണ് രാജി. പച്ചൗരിക്കെതിരേ ഉയര്‍ന്ന ലൈംഗികാരോപണങ്ങളെ തുടര്‍ന്നാണ് രാജിയെന്ന് ഔദ്യോഗിക വിശദീകരണത്തില്‍ പറയുന്നു.
പച്ചൗരി ഡയറക്ടറായ ടെറി എന്ന ഗവേഷണ സ്ഥാപനത്തിലെ സഹപ്രവര്‍ത്തകയാണ് ആരോപണം ഉന്നയിച്ചത്. ആരോപണങ്ങള്‍ പച്ചൗരി നിഷേധിച്ചിട്ടുണ്ട്. കേസില്‍ ഫെബ്രുവരി 26 വരെ അദ്ദേഹത്തെ അറസ്റ്റുചെയ്യരുതെന്നു കോടതി നിര്‍ദ്ദേശവുമുണ്ട്. അതിനിടെയാണ് രാജി പ്രഖ്യാപനം വന്നത്.
വൈസ് ചെയര്മാന് ഇസ്മൈല്‍ എല്‍ ഗിസൗളിയ്ക്കാണ് ഇനി ഐപിസിസി ചുമതല. 74 കാരനായ പച്ചൗരി 2002 മുതല്‍ ഐപിസിസി ചെയര്‍മാനാണ്. അദ്ദേഹത്തിന്റെ രണ്ടാംവട്ട കാലാവധി ഈ ഒക്ടാബറില്‍ കഴിയാനിരിക്കുകയായിരുന്നു. 2007-ലാണ് അദ്ദേഹം നോബല്‍ സമ്മാനത്തിന് അര്‍ഹനായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: