മരട്: നിരോധിത പുകയില ഉല്‍പ്പന്നമായ ഹാന്‍സ് വീട്ടില്‍ സൂക്ഷിച്ചതിന് പനങ്ങാട് പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. നെട്ടൂര്‍ കണ്ണോത്തുപറമ്പ് മുഹമ്മദ് കുട്ടിയുടെ മകന് ഷിനോജ് (30) ആണ് അറസ്റ്റിലായത്. 15 ഗ്രാം വീതമുള്ള 30 പാക്കറ്റുകളടങ്ങിയ 77 വലിയ പാക്കറ്റുകളാണ് വീട്ടില്‍ നിന്നും പിടിച്ചെടുത്തത്. ആകെ 35 കിലോ തൂക്കവുമുണ്ട്.
രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പനങ്ങാട് എസ്ഐ എം.ബി.ശ്രീകുമാര്‍, സീനിയര്‍ സിപിഓ മാരായ അനില്‍കുമാര്‍, പ്രദീപന്,സിപിഒ മാരായ ലൈജു, ആന്റണി ജോസഫ്, മാത്യു തുടങ്ങിയവര്‍ ചേര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഹാന്‍സ് പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: