കൊച്ചി: സോളാര്‍ കേസുമായി ബന്ധപ്പെട്ട് കമ്മിഷന്റെ സിറ്റിംഗില്‍ ഇന്ന് വി എസ് സുനില്‍ കുമാര്‍ എംഎല്‍എ തെളിവ് നല്‍കും. ആദ്യമായാണ് സിപിഐയില്‍ നിന്ന് ഒരു നേതാവ് തെളിവ് നല്കാന് കമ്മിഷന് മുന്നില്‍ എത്തുന്നത്.
കേസുമായി ബന്ധപ്പെട്ട് നിയമസഭക്ക് അകത്തും പുറത്തും നടന്ന പരാമര്‍ശങ്ങളില്‍ തെളിവ് നല്‍കാനാണ് സുനില്‍കുമാര്‍ എത്തുക. നേരത്തെ എംഎല്‍മാരായ തോമസ് ഐസക്കും പി ശ്രീരാമകൃഷ്ണനും തെളിവുകള്‍ നല്‍കിയിരുന്നു. ഈ മാസം 27ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനും കമ്മിഷന് മുന്നില്‍ ഹാജരായി തെളിവുകള്‍ സമര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: