പറവൂര്‍: കോട്ടുവള്ളി പഞ്ചായത്തില്‍ 2015-16 സാമ്പത്തിക വര്‍ഷത്തെ കരട് പദ്ധതി രേഖയില്‍ പൊക്കാളി നെല്‍കൃഷിക്ക് മുന്‍തൂക്കം.
ആയിരക്കണക്കിന് ഹെക്ടര്‍ സ്ഥലത്ത് പൊക്കാളി നെല്‍ കൃഷി നടന്നിരുന്ന പഞ്ചായത്തില്‍ കഴിഞ്ഞവര്‍ഷം 61.5 ഹെക്ടര്‍ സ്ഥലത്ത് മാത്രമാണ് കൃഷി ചെയ്തത്. ഇത്തവണ 80 ഹെക്ടര്‍ സ്ഥലത്താണ് പൊക്കാളി കൃഷി ഇറക്കുന്നത്. കര്‍ഷകര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനും കൂടുതല്‍ കൃഷി ഉടമകളെയും കുടുംബശ്രീ പോലുള്ള സംഘടനകളെയും കൃഷിയില്‍ ഉള്‍പ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പദ്ധതി തുകയില്‍ നാല് ലക്ഷം രൂപ വിത്തിനത്തില്‍ നീക്കിവച്ചിട്ടുണ്ട്.
4.96 കോടിയുടെ പദ്ധതികളാണ് 2015-2016 സാമ്പത്തിക വര്‍ഷത്തില്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ഉല്‍പ്പാദന മേഖലയില്‍ 31.32 ലക്ഷവും, സേവന മേഖലയില്‍ 1.16 കോടിയും, പശ്ചാത്തല മേഖലയില്‍ 86.72 ലക്ഷവുമാണ് പദ്ധതി തുക.
വള്ളുവള്ളി സഹകരണ ബാങ്കില്‍ നടന്ന വികസന സെമിനാര്‍ പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ ശിവശങ്കരന് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് ആരംഭിച്ച പ്ലാസ്റ്റിക് വിമുക്ത ഗ്രാമം പദ്ധതി റസിഡന്റ്സ് അസോസിയേഷനുകളേയും കുടുംബശ്രീ പ്രവര്‍ത്തകരേയും സംയുക്തമായി സംഘടിപ്പിച്ച് ബ്ലോക്കിനു കീഴിലുള്ള എല്ലാ പഞ്ചായത്തുകളേയും ഏകോപിപ്പിച്ച് നടപ്പിലാക്കുമെന്നും അവര്‍ പറഞ്ഞു.
പഞ്ചായത്തില്‍ ഭൂരിഭാഗം റോഡുകളും പൂര്‍ത്തിയാക്കിക്കഴിഞ്ഞെന്നും റോഡുകളില്‍ പൊതു ടാപ്പുകള്‍ സ്ഥാപിക്കാന്‍ കഴിഞ്ഞെന്നും യോഗത്തില്‍ അധ്യക്ഷനായിരുന്ന കോട്ടുവള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. എ. അഗസ്റ്റിന് പറഞ്ഞു. പഞ്ചായത്തിനു കീഴില്‍ കഴിഞ്ഞ വര്‍ഷം എംപി ഫണ്ടില്‍ നിന്നും അഞ്ച് പുതിയ അംഗന്‍വാടികള്‍ നിര്‍മ്മിച്ചു.
യോഗത്തില്‍ പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ജി. മുരളി, ബ്ലോക്ക് പഞ്ചാത്തംഗങ്ങളായ മിസിരിയ അബൂബക്കര്‍, റൂബി ജോര്‍ജ്, കോട്ടുവള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസി റാഫേല്‍, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന്മാരായ ഷെറീന അബ്ദുള്‍കരീം, പി. ടി. ജഗദംബിക, പഞ്ചായത്തംഗങ്ങളായ ജോണ്സണ് മേനാച്ചേരി, കെ. എസ്. ഷാജി, ഗ്രാമ പഞ്ചായത്ത് സെക്രട്ടറ് ടി. ജെ. ജെര്‍സണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: