കൊച്ചി: കൊച്ചി രാജ്യാന്തര ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ(കിസ്ഫി)യുടെ ഉദ്ഘാടന ചിത്രമായി 27ന് ശ്രീലങ്കന്‍ ചിത്രം മൗനവിഴുതലുകള് പ്രദര്‍ശിപ്പിക്കുമെന്ന് കിസ്ഫി ചെയര്മാന് എന്‍. വേണുഗോപാല്‍ അറിയിച്ചു. രാവിലെ 10ന് മറൈന്‍ഡ്രൈവിലെ പ്രത്യേക സിനിമ കൊട്ടകയിലാണ് സിനിമയുടെ പ്രദര്‍ശനം. 12 മിനുട്ട് ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ പ്രമേയം ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധവും തമിഴ് വംശീയപ്രശ്നവുമാണ്. ശ്രീലങ്കയില്‍ നിന്നുള്ള ഇളങ്കോ ആണ് ഇതിന്റെ സംവിധായകന്. രാജ്യാന്തരതലത്തില്‍ ഒട്ടേറെ അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുള്ളതാണ് മൗനവിഴുതലുകള്.
ലോകത്തിന്റെ നാനാഭാഗത്തുനിന്നുമായി ലഭിച്ച ഇരുനൂറിലേറെ സിനിമകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 150 ചിത്രങ്ങളാണ് മൂന്നു ദിവസത്തെ മേളയില്‍ പ്രദര്‍ശിപ്പിക്കുക. ശ്രീലങ്കയ്ക്കു പുറമെ അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ്, കൊറിയ, ഫ്രാന്‍സ്, അര്‍ജന്റീന, മൊറോക്കോ, സ്പെയിന്, ഫിന്‍ലാന്റ്, ഇറാന്, ഓസ്ട്രേലിയ, ഇറ്റലി, ലാത്വിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ചിത്രങ്ങളെത്തിയിട്ടുണ്ട്.
ഫ്രഞ്ച് അധീനതിയിലായിരുന്ന കോഴിസീക്ക ദ്വീപിന്റെ 1774 കാലങ്ങളെ പുനര്‍നിര്‍മിക്കുന്നതാണ് മാര്ക്കുമറിയ എന്ന ഹൃസ്വചിത്രം. ഫ്രഞ്ച് യുദ്ധ ചരിത്ര പശ്ചാത്തലത്തില്‍ മനോഹരമായ ദൃശ്യവിസ്മയമാണ് ചിത്രം ഒരുക്കുന്നത്. അലക്സാണ്ടര്‍ എന്ന യോദ്ധാവ് കോഴ്സീക്കയില് എത്തുന്നതും മാര്ക്കുമറിയ എന്ന കഠിനാധ്വാനിയായ കര്‍ഷകന്റെ ജീവിതത്തെക്കുറിച്ചും അയാള്‍ക്ക് അപരിചിതമായ ആ നാടിനെക്കുറിച്ചും പിതാവിനെഴുതുന്ന കത്തിന്റെ രൂപത്തിലാണ് കഥ പുരോഗമിക്കുന്നത്.
ജൂലി പെറാര്ഡ് ആണ് ചിത്രത്തിന്റെ സംവിധായകന്.ടാംഗോ നൃത്തത്തിന് പ്രശസ്തമായ ബ്യൂണസ് ഐറിസിലെ വിചിത്രമായ കല്പ്പനകളും വിഭ്രാന്തികളും നിറഞ്ഞ നിഗൂഢമായ ക്ലബിന്റെ പശ്ചാത്തലത്തിലാണ് അര്‍ജന്റീനിയന്‍ സംവിധായകന് എമിലിയാനോ റാവെന്നൈ അണിയിച്ചൊരുക്കിയ ഡീജേസ് ജനറേഷന് എന്ന ചിത്രം പുരോഗമിക്കുന്നത്. ഡാര്‍ക്ക്മാന്‍, കൗബോയ്, രക്തരക്ഷസ് എന്നിവര്‍ കഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ നിലനില്‍പ്പിനായുള്ള പോരാട്ടവും അതിന്റെ പരിണതിയുമാണ് ചര്‍ച്ചചെയ്യുന്നത്. അമ്പതോളം വിദേശചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: