പുനലൂര്‍: പ്രസിദ്ധമായ കടയ്ക്കല്‍ തിരുവാതിരയ്ക്ക് തുടക്കമായി. പതിനഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവമാണിത്. മൂന്നാം ഉത്സവദിവസമായ ഇന്ന് രാത്രി ഏഴിന് സംഗീതാര്‍ച്ചന. 25ന് രാത്രി ഏഴിന് നൃത്തസന്ധ്യ. 26ന് രാത്രി ഏഴിന് നൃത്തസന്ധ്യ. 27ന് പൊങ്കാല മഹോത്സവം, രാവിലെ ഏഴിന് ഉദ്ഘാടനസമ്മേളനം ഉപദേശകസമിതി പ്രസിഡന്റ് എസ്.ബിജുവിന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന സമ്മേളനം ദേവസ്വം ചീഫ് എഞ്ചിനീയര്‍ ജി.മുരളീകൃഷ്ണന് ഉദ്ഘാടനം ചെയ്യും.
പൊങ്കാല ഉദ്ഘാടനം സിനിമാതാരം ആര്.സുബ്ബലക്ഷ്മി നിര്‍വഹിക്കും. 7.30ന് നാദസ്വരകച്ചേരി, 8.05ന് പൊങ്കാല, വൈകിട്ട് മൂന്നിന് കുത്തിയോട്ടക്കളിമത്സരം, അഞ്ചിന് വിശേഷാല്‍ ഐശ്വര്യവിളക്ക്, രാത്രി ഏഴിന് നൃത്തനാടകം മഹാശിവഗംഗ, രാത്രി 9.30ന് കഥാപ്രസംഗം ആറാംപാണ്ഡവന്.
28ന് രാവിലെ 8.30ന് ഭക്തിഗാന ജുഗല്‍ബന്ധി, വൈകിട്ട് മൂന്നിന് എഴുന്നള്ളത്ത് ഘോഷയാത്ര, 3.30ന് ഓട്ടന്തുള്ളല് കല്യാണസൗഗന്ധികം, രാത്രി ഏഴിന് ഗാനമേള.
മാര്‍ച്ച് ഒന്നിന് വൈകിട്ട് ആറിന് വീണകച്ചേരി, രാത്രി ഏഴിന് ഗാനമേള, രാത്രി 10ന് മിമിക്സ് നൃത്തസംഗീത കലാസന്ധ്യ. രണ്ടിന് രാത്രി ഏഴിന് നൃത്തനാടകം, രാത്രി 10ന് ഗാനമേള. മൂന്നിന് രാത്രി ഏഴിന് മെഗാഷോ, രാത്രി 10ന് മേജര്‍സെറ്റ് കഥകളി. നാലിന് രാത്രി ഏഴിന് ഗാനോത്സവം, രാത്രി 10ന് ഇന്ത്യന്‍ ഫോക്ക്ഡാന്‍സ് മെഗാഷോ 2015. അഞ്ചിന് രാത്രി ഏഴിന് ഇന്‍ കോമഡി എക്സ്പ്രസ്, രാത്രി 10ന് നാടകം അരപ്പട്ട കെട്ടിയ നഗരത്തില്‍.
ആറിന് രാത്രി ഏഴിന് ഗാനമേള, രാത്രി 10ന് തിടമ്പേറ്റ് നാടന്‍പാട്ടും ദൃശ്യാവിഷ്കാരവും. ഏഴിന് രാത്രി ഏഴിന് നാടകം കായംകുളം കൊച്ചുണ്ണി, രാത്രി 9.30ന് മെഗാഷോ ഹരംമസാല. എട്ടിന് വൈകിട്ട് 6.30ന് ഉത്സവസമാപനസമ്മേളനവും സമ്മാനദാനവും. ഉത്സവകമ്മിറ്റി പ്രസിഡന്റ് ബിനേഷ്.ബി.പിള്ളയുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന സമ്മേളനം മുല്ലക്കര രത്നാകരന് എംഎല്‍എ ഉദ്ഘാടനം ചെയ്യും.
കടയ്ക്കലമ്മ സാന്ത്വനംപദ്ധതി ധനസഹായവിതരണം എം.എസ്.മോഹനചന്ദ്രന്, എന്‍ഡോവ്മെന്റ് വിതരണം പ്രൊഫ.ബി.ശിവദാസന്‍പിള്ള, സമ്മാനദാനം ആര്.ലത, അഡ്വ.ആര്.ഗോപാലകൃഷ്ണപിള്ള എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കും. രാത്രി എട്ടിന് സംഗീതസദസ്, രാത്രി 12ന് തിരുമുടി എഴുന്നള്ളിപ്പ്, ആകാശദീപക്കാഴ്ച ഗുരുസി എന്നിവ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: