ചെട്ടികുളങ്ങര: ദേവീക്ഷേത്രത്തിലെ എതിരേല്‍പ്പു മഹോത്സവം മാര്‍ച്ച് അഞ്ചു മുതല്‍ ആരംഭിക്കും. കരകളുടെ ക്രമം അനുസരിച്ചാണ് എതിരേല്‍പ്പു മഹോത്സവം നടത്തുന്നത്. പന്ത്രണ്ടു വയസിനു താഴെയുള്ള കുട്ടികള്‍ ക്ഷേത്രക്കുളത്തില്‍ മുങ്ങി ഈറനണിഞ്ഞ് തോര്‍ത്തുമുണ്ടുടുത്ത് കുരുത്തോല അരയിലും ശിരസ്സിലും വട്ടം കെട്ടി ക്ഷേത്രത്തിനു ചുറ്റും ശയന പ്രദക്ഷിണം ചെയ്യുന്ന ചടങ്ങ് എതിരേല്‍പ്പിന് പ്രധാനമായതിനാല്‍ ഇതിന് ഉരുളിച്ച ഘോഷയാത്ര എന്നും അറിയപ്പെടുന്നു.
അഞ്ചിന് ഈരേഴതെക്ക്, ആറിന് ഈരേഴവടക്ക്, ഏഴിന് കൈതതെക്ക്, എട്ടിന് കൈതവടക്ക്, ഒന്‍പതിന് കണ്ണമംഗലംതെക്ക്, 10ന് കണ്ണമംഗലംവടക്ക്, 10ന് പേള, 12ന് കടവൂര്‍, 13ന് ആഞ്ഞിലിപ്ര, 14ന് മറ്റംവടക്ക്, 15ന് മറ്റംതെക്ക്, 16ന് മേനാമ്പള്ളി, 17ന് നടയ്കാവ് എന്നിങ്ങനെയാണ് എതിരേല്‍പ്പു മഹോത്സവം നടത്തുന്നത്. മാര്‍ച്ച് 22ന് നടക്കുന്ന അശ്വതി മഹോത്സവത്തോടെ ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ഉത്സവങ്ങള്‍ക്ക് പരിസമാപ്തി കുറിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: