ഹരിപ്പാട്: വലികുളങ്ങര ദേവീക്ഷേ്രതത്തിലെ അശ്വതി ഉത്സവത്തിനോടനുബന്ധിച്ച് കരക്കാര് തയ്യാറാക്കിയ കെട്ടുകാഴ്ചകളും പടക്കുതിരകളും പാപ്പാടി ചാലില്‍ അണിനിരന്നപ്പോള്‍ ഭക്തരുടെ മനസില്‍ ഉത്സവ അന്തരീക്ഷം വാനോളമായി. ഫെബ്രുവരി 23ന് ഉച്ചമുതല്‍ വിവിധ ഭാഗങ്ങളില്‍ നിന്നും താളമേളക്കൊഴുപ്പുകളുടെ അകമ്പടിയോടെ തേരുകളും കുതിരകളും ക്ഷേത്രത്തിന് കിഴക്കുവശത്തുള്ള പാപ്പാടി ചാലില്‍ അണിനിരന്നു. കെട്ടുകാഴ്ചകളെ വരവേല്‍ക്കാന്‍ വലിയകുളങ്ങരയമ്മ പാപ്പാടി ചാലിന് സമീപത്തുള്ള ആല്‍ത്തറയിലെത്തി. തുടര്‍ന്ന് രാത്രിയോട് കൂടി കെട്ടുകാഴ്ചകള്‍ ക്ഷേത്രത്തിലേക്ക് പ്രവേശിച്ച് ദീപാരാധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: