ചേര്‍ത്തല: മാധ്വ തുളു ബ്രാഹ്മണ സമാജത്തിന്റെ മരുത്തോര്‍വട്ടം ആഞ്ജനേയ ക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങുകള്‍ ഫെബ്രുവരി 24ന് ആരംഭിക്കും. ചടങ്ങുകള്‍ക്ക് ഉടുപ്പി പേജാവര്‍ മഠാധിപതി വിശ്വേശ്വര തീര്‍ത്ഥസ്വാമി മുഖ്യകാര്‍മ്മികത്വം വഹിക്കും. വൈകിട്ട് അഞ്ചിന് പ്രതിഷ്ഠാ ചടങ്ങുകള്‍ ആരംഭിക്കും. രാഘവേദ്രഭട്ട് നേതൃത്വം നല്‍കും. 25ന് ഹോമങ്ങള്‍, വിശേഷാല്‍ പൂജകള്‍ എന്നിവ നടക്കും, 26ന് രാവിലെ 7.45ന് താഴികക്കുട പ്രതിഷ്ഠ, എട്ടിന് ഗണപതി പ്രതിഷ്ഠ, 8.15ന് നവഗ്രഹ പ്രതിഷ്ഠ, 8.30ന് ആഞ്ജനേയ പ്രതിഷ്ഠ, 9.15ന് കുംഭാഭിഷേകം, 10.30ന് രാമവിഠല പൂജ. 27ന് വിവിധ ഹോമങ്ങള്‍, പൂജകള്‍ എന്നിവ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: