തുറവൂര്‍: തുറവൂര്‍ സര്‍ക്കാര്‍ ആശുപത്രിയുടെ വികസനത്തിനായി ആശുപത്രിയോട് ചേര്‍ന്നുള്ള അറുപതേമുക്കാല് സെന്റ് സ്ഥലം കോടതി ഉത്തരവിനെ തുടര്‍ന്ന് ഏറ്റെടുത്തു. പൊന്നും വിലയ്ക്ക് ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗാമായാണ് സ്ഥലം ഏറ്റെടുത്തത്. 15 വര്‍ഷത്തോളമായി സ്വകാര്യ വ്യക്തിയുമായി സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കേസ് നില നിന്നിരുന്നു. സ്ഥലമുടമയ്ക്ക് തുക പോരെങ്കില്‍ കേസുമായി മൂന്നോട്ട് പോകാനും, ഭൂമി ഏറ്റെടുക്കുന്നതിന് തടസം നില്ക്കാന് പാടില്ലെന്നും ദിവസങ്ങള്‍ മുന്‍പ് കോടതിയില്‍ നിന്നും വിധി വന്നതോടെയാണ് സ്ഥലം ഏറ്റെടുക്കാന്‍ കഴിഞ്ഞതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കണ്ണാടന്‍ പറഞ്ഞു.
ചേര്‍ത്തല തഹസില്‍ദാര്‍ ഷിബുകുമാര്‍, ലാന്റ് അക്വസേഷന്‍ തഹസില്‍ദാര്‍ മുരളീധരന് പിള്ള, കുത്തിയതോട് വില്ലേജ് ഓഫിസര്‍ ഷീജ എന്നിവരുടെ നേതൃത്വത്തിലുള്ള റെവന്യു സംഘം ഭൂമി അളന്ന് തിട്ടപ്പെടുത്തി. ഏറ്റെടുത്തസ്ഥലം പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിന് കൈമാറി. 90 ലക്ഷത്തോളം രൂപയാണ് സ്ഥലം ഏറ്റെടുക്കുന്നതിനായി ജില്ലാ കളക്ടറുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചിരുന്നത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കണ്ണാടന്‍, ബിഡിഒ: പി.ആര്. വിജയകുമാര്‍, വൈസ് പ്രസിഡന്റ് ഉഷാ അഗസ്റ്റിന്, ആശുപത്രി മെഡിക്കല്‍ ഓഫിസര്‍ ആര്. റൂബി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി.എച്ച്. സലാം, കെ.ജി. ഷാജി, ഗീതാ രംഗനാഥ്, മേരിക്കുട്ടി ബനഡിക്ട്, മണിപ്രഭാകര്, ആശുപത്രി വികസന സമിതി അംഗങ്ങളായയ സി.പി. ബാബു, എബ്രഹാം കുഞ്ഞാപ്പച്ചന്, പി.കെ. ഹരിദാസ്, സണ്ണി മണലേല്‍ എന്നിവര്‍ ഭൂമി ഏറ്റെടുക്കല്‍ നടപടിക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: