കുന്നത്തൂര്‍: ഹിന്ദുസമാജത്തിന്റെ ഉന്നമനത്തിന് ചെറുതും വലുതുമായ സാമുദായിക സംഘടനകളുടെ കൂട്ടായ്മ അനിവാര്യമാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാനസെക്രട്ടറി തെക്കടം സുദര്ശനന്. ഐക്യവേദി കുന്നത്തൂര്‍ പഞ്ചായത്ത് സമ്മേളനത്തോട് അനുബന്ധിച്ച് നെടിയവിളയില്‍ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പരസ്പരം പോരടിച്ചുനിന്ന നിരവധി സാമുദായക സംഘടനകളെ സൗഹൃദാന്തരീക്ഷത്തില്‍ ഒരുമിച്ചിരുത്താന്‍ ഹിന്ദുഐക്യവേദിയുടെ പ്രവര്‍ത്തനം കൊണ്ട് സാധിച്ചിട്ടുണ്ട്. എന്നാല്‍ ഹിന്ദുഏകീകരണം മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളുടെ താല്പര്യങ്ങള്ക്ക് വിരുദ്ധമായതിനാല്‍ അവര്‍ അതിന് തുരങ്കം വയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സമീപകാലത്തുണ്ടായ നായര്‍, ഈഴവ ഐക്യം ഭരണകൂടം ഇടപെട്ട് തകര്‍ത്തത് ഇതിനുദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പഞ്ചായത്ത് കണ്‍വീനര്‍ പി.കെ.ധര്മ്മരാജന്പിള്ള അദ്ധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി പി.എസ്.ഗോപകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. എസ്എന്‍ഡിപി യോഗം ഡയറക്ടര്‍ ബോര്‍ഡംഗം എസ്.വിജയന്, എന്‍എസ്എസ് യൂണിയന് പഞ്ചായത്ത് കമ്മിറ്റിയംഗം അഡ്വ.ടി.കലേശന്, സാംബവ മഹാസഭ ജില്ലാസെക്രട്ടറി വടമണ്‍ വിനോജി, കെപിഎംഎസ് യൂണിയന്‍സെക്രട്ടറി കെ.ആര്.മധുസൂദനന്, സിദ്ധനര്‍ സര്‍വീസ് സൊസൈറ്റി ഡയറക്ടര്‍ ബോര്‍ഡംഗം ടി.കെ.ഉദയന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.
രവിവര്‍മ്മ ചിത്രങ്ങളുടെ പുനരാവിഷ്കാരത്തിലൂടെ ശ്രദ്ധേയനായ ചിത്രകാരന് കെ.ദാനകൃഷ്ണപിള്ളയെ ചടങ്ങില്‍ ആദരിച്ചു. എസ്.സുധീഷ് സ്വാഗതവും വി.രാധാകൃഷ്ണന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: