കൊല്ലം: ഇട്ടിവ ഗ്രാമപഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് പഞ്ചായത്ത് ഭരണസമിതി രൂപം നല്കിയ കുടിവെള്ള പദ്ധതിക്ക് അംഗീകാരം. റവന്യൂ മന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ റവന്യൂ അദാലത്തിലാണ് ഇതിന് അനുമതി ലഭിച്ചത്. ഇട്ടിവ ഗ്രാമപഞ്ചായത്തില്‍ രണ്ട് സ്ഥലത്താണ് കുടിവെളള ടാങ്കുകള്‍ സ്ഥാപിക്കുന്നത്.
ഒന്നാംഘട്ടമായി ആറു സെന്റ് ഭൂമി പഞ്ചായത്ത് അധികൃതര്‍ വിലക്ക് വാങ്ങിയിരുന്നു. രണ്ടാംഘട്ടത്തിലുള്ള ടാങ്ക് സ്ഥാപിക്കുന്നതിനാണ് തടസം നേരിട്ടത്. 14 കോടി രൂപയുടെ പദ്ധതിക്കുവേണ്ടി പഞ്ചായത്ത് കണ്ടെത്തിയ ഭൂമി വിട്ടുനല്കുവാന് ഉടമ വസമ്മതിച്ചതിനെത്തുടര്ന്ന് വയല ഗവണ്മെന്റ് ഹയര്‍സെക്കണ്ടറി സ്കൂള്‍ പരിസരത്തെ അഞ്ച് സെന്റ് റവന്യൂ പുറമ്പോക്ക് പതിച്ചു ലഭിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഭരണസമിതി ആരംഭിച്ചത്.
എട്ടുമാസം മുമ്പ് വിദ്യാഭ്യാസ വകുപ്പില്‍നിന്നും അനുകൂല നിലപാടുണ്ടായതായി പഞ്ചായത്ത് പ്രസിഡന്റ് അരുണാദേവി പറഞ്ഞു. ഈ സാഹചര്യത്തിലാണ് വര്‍ക്ക് കോണ്‍ട്രാക്ട് ആയി കുടിവെള്ള പദ്ധതിക്ക് പെര്‍മിസിബിള്‍ സാങ്ഷന് നല്കുവാന് തീരുമാനമായത്. ഈ പദ്ധതിയിലൂടെ ഗ്രാമപഞ്ചായത്തിലും വയലാ ഗവ.ഹയര്‍സെക്കണ്ടറി സ്കൂളിനും കുടിവെള്ളം ലഭ്യമാകുമെ് അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: