കോട്ടയം: പട്ടികജാതി, വര്‍ഗ്ഗ ഐക്യവേദി 27ന് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തും. എയിഡഡ് മേഖലയിലും ദേവസ്വം ബോര്‍ഡ് നിയമനങ്ങളിലും പട്ടിക വിഭാഗങ്ങള്‍ക്ക് സംവരണം നടപ്പാക്കുക, രംഗനാഥമിശ്ര കമ്മീഷന് റിപ്പോര്‍ട്ട് തള്ളുക, ജാതി സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമായി തട്ടിയെടുത്ത് സര്‍വ്വീസ് തുടരുന്നവരെ സര്‍വ്വീസില്‍ നിന്നും പുറത്താക്കി പകരം പട്ടികവിഭാഗക്കാരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് വെള്ളയമ്പലം രാജശ്രീ അയ്യന്‍കാളി സ്ക്വയറില്‍ നിന്നും ആരംഭിക്കുന്ന മാര്‍ച്ചും ധര്‍ണ്ണയും ചീഫ് വിപ്പ് പി.സി. ജോര്‍ജ്ജ് എംഎല്‍എ ഉദ്ഘാടനം ചെയ്യും.
ഫെഡറേഷന് രക്ഷാധികാരി എം.കെ. കുഞ്ഞോല്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിക്കും. മുതിര്‍ന്ന ബിജെപി നേതാവ് ഒ. രാജഗോപാല്‍, എംഎല്‍എ മാരായ പുരുഷന് കടലുണ്ടി, വി.പി. സജീന്ദ്രന്, വി. ശശി, തണ്ടാര് സര്‍വ്വീസ് സൊസൈറ്റി ജനറല്‍ സെക്രട്ടറി പാച്ചല്ലൂര്‍ ശ്രീനിവാസന്, ജനറല്‍ സെക്രട്ടറി വി. കമലന് മാസ്റ്റര്‍, ഐക്യവേദി സംസ്ഥാന ചെയര്മാന് ഐത്തിയൂര്‍ സുരേന്ദ്രന്, എ. ശശിധരന് ചിയ്യാരം ശിവരാമന് എന്നിവര്‍ പങ്കെടുക്കും.
പത്ര സമ്മേളനത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ ചെയര്മാന് ഐത്തിയൂര്‍ സുരേന്ദ്രന്, ജനറല്‍ കണ്‍വീനര്‍ വി. കമലന് മാസ്റ്റര്‍, എം.കെ. കുഞ്ഞോല്‍, രമാബായി കുട്ടപ്പന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: