ചെട്ടികുളങ്ങര: ഓണാട്ടുകരയുടെ കാര്‍ഷിക വിഭവങ്ങളും നിത്യോപയോഗ സാധനങ്ങളുടെയും വീട്ടുപകരണങ്ങളുടെയും ശേഖരവും അപൂര്‍വ്വയിനം ചെടികളും കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള നാടന്‍ കറിക്കൂട്ടുകളാലും സമ്പന്നമാണ് ചെട്ടികുളങ്ങര പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ആരംഭിച്ച ഭരണിചന്ത. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്ഥമായി ഇക്കുറി വിപണി ആദ്യദിനം തന്നെ സജീവമാണ്.
കൂടുതലും കാര്‍ഷിക വിഭവങ്ങളാണ് വിറ്റുപോയത്. കൃഷിയിടങ്ങളെ സമ്പുഷ്ടമാക്കാന്‍ നടീല്‍ വസ്തുക്കളായ കാച്ചില്, ചേന, ചേമ്പ്, ഇഞ്ചി, തുടങ്ങിയ കിഴങ്ങു വര്‍ഗങ്ങളുടെ വലിയ ശേഖരമാണ് എത്തിയിരിക്കുന്നത്. പണ്ടുകാലത്ത് ഓണാട്ടുകരയിലെ കൃഷിയിടങ്ങളിലേക്കുള്ള നടീല്‍ വസ്തുക്കള്‍ വാങ്ങിയിരുന്നത് ചെട്ടികുളങ്ങര ഭരണി ചന്തയില്‍ നിന്നായിരുന്നു.
ഇതോടൊപ്പം വിവിധയിനം തൂമ്പ, പിക്കാസ്, മണ്‍വെട്ടി തുടങ്ങിയ കാര്‍ഷിക ഉപകരണങ്ങളും ഇവ ഉറപ്പിക്കുന്നതിനുള്ള നല്ലയിനം കൈകളും ഇവിടെ ലഭിക്കും. കറികത്തികള്‍, ഗൃഹോപകരണങ്ങള്‍, കരകൗശല വസ്തുക്കള്‍ എന്നിവ വീട്ടമ്മമാരെ ആകര്‍ഷിക്കുന്നു. ഉപ്പു തൊട്ടു കര്‍പ്പൂരം വരെ ലഭിക്കും എന്നതിനെ അന്വര്‍ത്ഥമാക്കുകയാണിവിടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: