തുറവൂര്‍: മെഗാടൂറിസം പദ്ധതിയില്‍പ്പെടുത്തി തഴുപ്പില്‍ നടപ്പാക്കാനൊരുങ്ങിയ പദ്ധതി പാതിവഴിയില്‍ നിലച്ചു. 1.39 കോടിരൂപ മുടക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. എന്നാല്‍ കായലില്‍ നടത്തിയ നിര്‍മ്മാണങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ തടഞ്ഞിരുന്നു. പ്രശ്നം പരിഹരിച്ച് നിര്‍മ്മാണം പുനരാരംഭിക്കുവാന്‍ കഴിഞ്ഞിട്ടില്ല.
കായലിനോട് ചേര്‍ന്ന് റസ്റ്റോറന്റ്, പാര്‍ക്ക് എന്നിവയും സഞ്ചാരികളുമായി എത്തുന്ന ബോട്ടുകള്‍ക്ക് അടുക്കുവാന്‍ ജട്ടിയുമാണ് ഇവിടെ നിര്‍മ്മിക്കുന്നത്. കായലില്‍ കോണ്‍ക്രീറ്റ് തൂണുകള്‍ താഴ്ത്തിയശേഷം അതിനു മുകളിലാണ് ബോട്ട്ജട്ടി പണിയുന്നത്. നിര്‍മ്മാണ സാമഗ്രികള്‍ക്കും, കോണ്‍ക്രീറ്റ് തൂണുകളുടെ നിര്‍മ്മാണത്തിനുമായി അഞ്ച് ലക്ഷം രൂപ ഇതിനോടകം തന്നെ ചിലവഴിച്ചിട്ടുണ്ട്.
രണ്ട് വര്‍ഷം കൊണ്ടാണ് പദ്ധതി പൂര്‍ത്തിയാക്കേണ്ടത്. കാലാവധി അവസാനിക്കുവാന്‍ ഏതാനും മാസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. കായലിലുള്ള നിര്‍മ്മാണം ഒഴിവാക്കി പദ്ധതിക്ക് പുതിയ രൂപരേഖ നല്‍കണമെന്ന് ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരോട് നിര്ദ്ദശിച്ചിരുന്നുവെങ്കിലും പാലിച്ചിട്ടില്ലെന്നും അതാണ് പദ്ധതിക്കിപ്പോള്‍ തടസമായി നില്‍ക്കുന്നതെന്നും എംഎല്‍എ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: