ന്യൂദല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പാര്‍ട്ടിയില്‍ നിന്നും അവധിയെടുക്കുന്നു. ഏതാനും ആഴ്ചത്തേക്കാണ് അവധിയെന്നാണ് സൂചന. ഞായറാഴ്ചയാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയോട് രാഹുല്‍ അവധി ആവശ്യപ്പെട്ടത്. ഏതാനും ആഴ്ചത്തേയ്ക്കാണ് അവധി. അവധി അനുവദിച്ചതായി പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. ഇതോടെ രാഹുല്‍ ബജറ്റ് സമ്മേളനത്തില്‍ ഉണ്ടാകില്ല.
ദല്‍ഹി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സമ്പൂര്‍ണ പരാജയം ഏറ്റു വാങ്ങിയതിനെ തുടര്‍ന്നു രാഹുല്‍ ഗാന്ധിക്കെതിരെ വിവിധ കോണുകളില്‍ നിന്നു വിമര്‍ശനമുയര്‍ന്നിരുന്നു. പ്രിയങ്ക ഗാന്ധി നേതൃസ്ഥാനത്തേക്കു വരണമെന്ന ആവശ്യം വരെ ഉയര്‍ന്നിരുന്നു.
എപ്രിലില്‍ നടക്കുന്ന എഐസിസി സമ്മേളനത്തില്‍ രാഹുലിനു പാര്‍ട്ടിയില്‍ കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: