വരാപ്പുഴ: നാടിന്റെ പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്ന തണ്ണീര്‍ത്തടങ്ങളും പാടങ്ങളും നികത്തി ഭൂമാഫിയ നടത്തുന്ന ജനവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പരസ്യമായി ഒത്താശചെയ്ത് സിപിഎം പ്രാദേശിക നേതൃത്വവും കോണ്‍ഗ്രസിന്റെ വാര്‍ഡ് മെമ്പറും ജനങ്ങളോട് യുദ്ധപ്രഖ്യാപനം നടത്തുകയാണെന്ന് സംയുക്ത സമരസമിതി ആരോപിച്ചു.
വരാപ്പുഴയിലെ പാടം നികത്തലിനെതിരെ സമരസമിതിയുടെ നേതൃത്വത്തില്‍ യുവമോര്‍ച്ചയും ഹിന്ദു ഐക്യവേദി-പ്രകൃതിസംരക്ഷണവേദിയും സംഘടിപ്പിച്ച വിശദീകരണയോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉപയോഗശൂന്യമായ അഞ്ചുവീടുകളുടെ നവീകരണം എന്ന ഇല്ലാത്ത കാരണത്തിന്റെ പേരില്‍ വാര്‍ഡുമെമ്പറുടെ ഒത്താശയോടെയാണ് പഞ്ചായത്ത് ഈ നിയമലംഘനത്തിന് കൂട്ടുനില്‍ക്കുന്നത്.
സിപിഎം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ നടത്തുന്ന സമരാഭാസത്തിന് പൊതുജനം മറുപടി നല്‍കുമെന്നും സമരസമിതി വ്യക്തമാക്കി. 13 ഏക്കറോളം വരുന്ന പൊക്കാളിപ്പാടം നികത്തുന്ന സിപിഎമ്മും കോണ്‍ഗ്രസും ജനങ്ങളോട് മാപ്പുപറയണമെന്നും സമരസമിതി ആവശ്യപ്പെട്ടു. ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി റെജി ചെറുശ്ശേരി, യുവമോര്‍ച്ച ജില്ലാകമ്മറ്റിയംഗം ലിബിന് തത്തപ്പിള്ളി, നിയോജകമണ്ഡലം പ്രസിഡന്റ് നിര്‍മ്മല്‍കുമാര്‍, ശ്രീനി പെരുമ്പിള്ളി, പി. കെ. ശശി, ഡി. ജി. രാജേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: