ആലപ്പുഴ: കൈക്കൂലി കേസിലെ പ്രതിയായ കെ.എം. മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ മലയാളികള്‍ അനുവദിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്. സിപിഐ ജില്ലാ സമ്മേളനത്തിന് സമാപനം കുറിച്ച് നടന്ന പൊതുസമ്മേളനം എരമല്ലൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പന്ന്യന്‍. എല്‍ഡിഎഫ് വിട്ടുപോയവര്‍ വീണ്ടുവിചാരമുണ്ടായി തിരികെ വരണം. അഴിമതിക്കാരുടെ കൂട്ടായ്മയായി മാറിയ യുഡിഎഫ് സര്‍ക്കാര്‍ ജനങ്ങളില്‍ നിന്നും അകന്നു. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ എട്ടോളം കേസിലെ പ്രതികളാണ്.
നാല് വര്‍ഷത്തെ ഭരണത്തില്‍ തൊഴിലില്ലായ്മയും വിലക്കയറ്റവും രൂക്ഷമായി. സേവന പദ്ധതികളെ സര്‍ക്കാര്‍ അട്ടിമറിച്ചു. ധനമന്ത്രി കെ.എം. മാണിയുടെ ബജറ്റ് മുതലാളിമാര്‍ക്ക് വേണ്ടി മാത്രമായി. കേരളത്തെ കടബാധ്യതയുള്ളവരുടെ നാടാക്കി സര്‍ക്കാര്‍ മാറ്റി. വന്‍കിടക്കാര്‍ക്ക് നികുതി ഇളവ് ചെയ്തതില്‍ വന്‍ അഴിമതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: