കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ മുഖ്യ സഹായി വഞ്ചനാ കേസില്‍ അറസ്റ്റിലായി. കൊല്‍ക്കത്ത വിമാനത്താവളത്തില്‍ വച്ചായിരുന്നു അറസ്റ്റ്. ഷിഹാബ്ജി പാഞ്ജ എന്നയാളാണ് അറസ്റ്റിലായത്.
പ്രമുഖ ബിസിനസുകാരനായ ഇദ്ദേഹം സിനിമാ നിര്‍മ്മാതാവു കൂടിയാണ്. സാമ്പത്തിക കുറ്റകൃത്യവുമായി ബന്ധപ്പെട്ട് ഫെബ്രുവരി 19ന് ദല്‍ഹി പോലീസ് ഇയാള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് പാഞ്ജയെ ഇന്ന് അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: