പാട്ന:ബിഹാര്‍ മുഖ്യമന്ത്രിയായി ജെഡിയു നേതാവ് നിതീഷ്കുമാര്‍ ഇന്ന് അധികാരമേല്‍ക്കും. വൈകിട്ട് അഞ്ചിന് രാജ്ഭവനിലാണ് സത്യപ്രതിജ്ഞ. ഗവര്‍ണര്‍ കേസരി നാഥ് ത്രിപാഠി സത്യവാചകം ചൊല്ലിക്കൊടുക്കും.
വിശ്വാസവോട്ട് തേടുന്നതിന് തൊട്ടുമുമ്പ് ജിതന്‍ റാം മാഞ്ചി മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതോടെയാണ് നിതീഷിന് മുഖ്യമന്ത്രിസ്ഥാനത്തേക്കുള്ള വഴിയൊരുങ്ങിയത്.
ഇതോടെ, നാളുകളായി ബിഹാറില്‍ അരങ്ങേറിയ രാഷ്ട്രീയനാടകങ്ങള്‍ക്ക് അന്ത്യമാവുകയാണ്. നാലാം തവണയാണ് നിതീഷ് ബിഹാര്‍ മുഖ്യമന്ത്രിയാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: