ന്യൂദല്‍ഹി: ദല്‍ഹിയിലെങ്ങും സൗജന്യമായി വൈഫൈ, സൗജന്യമായി കുടിവെള്ളം, പകുതി വിലയ്ക്ക് കറന്റ് തുടങ്ങിയ വാഗ്ദാനങ്ങള്‍ നല്കി അധികാരത്തിേലറിയ അരവിന്ദ് കേജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആംആദ്മി സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ ബുദ്ധിമുട്ടിത്തുടങ്ങി.
ഉടന്‍ സൗജന്യ വൈഫൈ എന്നു പറഞ്ഞിരുന്ന കേജ്രിവാള് ഇപ്പോള്‍ ഇത് നടപ്പാക്കാന്‍ ഒരു വര്‍ഷം വേണ്ടിവരുമെന്നാണ് പറയുന്നത്. ദല്‍ഹിയെ പെട്ടെന്ന് വൈഫൈയാക്കുക എളുപ്പമല്ല. അതിന് കുറഞ്ഞത് ഒരു വര്‍ഷം കാത്തിരിക്കണം.
കേജ്രിവാള് വെള്ളിയാഴ്ച ഒരു പൊതുപരിപാടിയില്‍ പറഞ്ഞു.മാത്രമല്ല വൈഫൈ സൗജന്യമായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അരമണിക്കൂര്‍ വൈ ഫൈ സൗജന്യമായിരിക്കും. അതിനു ശേഷം ഈ സേവനത്തിന് പണം നല്‍കണം. മാത്രമല്ല ഫേസ് ബുക്ക്, വാട്ട്സാപ്പ് തുടങ്ങിയവ പോലുള്ള ചാറ്റിംഗ് ആപഌക്കേഷന്സ് ഡൗണ്‍ലോഡ് ചെയ്യാനും കഴിയില്ല. കേജ്രിവാള് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: