ആലപ്പുഴ:സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ അതിഥിയായി പങ്കെടുക്കാന്‍ പാര്‍ട്ടി ക്ഷണിച്ചെങ്കിലും ഗൗരിയമ്മ എത്തിയില്ല. 94ല്‍ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയ ശേഷം സിപിഎം പലതവണ ഗൗരിയമ്മയെ പാര്‍ട്ടിയിലേക്ക് മടക്കിക്കൊണ്ടുവരാന്‍ ശ്രമം നടത്തിയിരുന്നു. അടുത്തിടെയായി ഇതിനുള്ള നടപടികള്‍ ഊര്‍ജിതമാക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായാണ് സംസ്ഥാന സമ്മേളനത്തിലേക്ക് അതിഥിയായി ക്ഷണിച്ചത്.
എന്നാല്‍ ഗൗരിയമ്മ തിരിഞ്ഞുനോക്കിയില്ല. ജനതാദള്‍- യു നേതാവും യുഡിഎഫ് എംഎല്‍എയുമായ ശ്രേയാംസ്കുമാര്‍ അതിഥിയായി സമ്മേളനത്തില്‍ പങ്കെടുത്തത് ശ്രദ്ധേയമായി. ശ്രേയാംസ്കുമാറിനും വീരേന്ദ്രകുമാറിനുമെതിരെ നേരത്തെ പിണറായി വിജയന് കടുത്ത ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: