ബംഗളൂരു:എയ്റോ ഇന്ത്യയുടെ വ്യോമാഭ്യാസ പ്രകടനത്തിനിടെ രണ്ടു വിമാനങ്ങള്‍ ആകാശത്ത് കൂട്ടിയിടിച്ചു. അപകടത്തില്‍ ആളപായമില്ല. റഡ്ബുള്‍ വിംഗ്സ് ടീമിന്റെ വിമാനങ്ങളാണ് കൂട്ടിയിടിച്ചത്. ഇന്നുച്ചയോടെയായിരുന്നു സംഭവം.
വിമാനങ്ങള്‍ സുരക്ഷിതമായി നിലത്തിറക്കിയതായി അധികൃതര്‍ വ്യക്തമാക്കി. വനിതാ പൈലറ്റായ രാധ്ക മച്ചോവയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് അഭ്യാസപ്രകടനങ്ങള്‍ നടത്തിയത്. അപകട കാരണം വ്യക്തമല്ല. വിമാനങ്ങളില്‍ ഒന്നിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
ഏഷ്യയിലെ ഏറ്റവും വലിയ വ്യോമയാന പ്രദര്‍ശന മേളയാണ് ബെംഗളൂരുവില്‍ നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് കഴിഞ്ഞ ദിവസം മേള ഉദ്ഘാടനം ചെയ്തത്. ഇന്ത്യയില്‍നിന്നും വിദേശത്തുനിന്നുമുള്ള 750 ലേറെ കമ്പനികള്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നുണ്ട്.
മേളയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നൂറോളം വ്യോമയാനങ്ങള്‍ ആകാശത്ത് വിസ്മയമൊരുക്കും. പൊതുജനങ്ങള്‍ക്കും മേള കാണാന്‍ പ്രവേശനമുണ്ട്. വ്യോമയാനമേഖലയിലെ ഉപകരണങ്ങളുടെയും ഉപകരണങ്ങളുടെയും പ്രദര്‍ശനമാണ് എയ്റോഇന്ത്യയിലെ സവിശേഷത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: