ലക്ക്നൗ: മുസ്ലിങ്ങള്‍ സനാതന ധര്‍മ്മത്തിന്റെ പിന്തുടര്ച്ചക്കാരാണെന്ന് ജമിയത്ത് ഉലമ പണ്ഡിതന് മുഫ്തി മുഹമ്മദ് ഇല്യാസ്. ആദ്യ പ്രവാചകന് പരമശിവനാണെന്നും ഇല്യാസ് പറഞ്ഞു.അയോധ്യ സന്ദര്‍ശനവേളയിലാണ് ജമിയത്ത് ഉലമ നേതാവിന്റെ പ്രതികരണം.
എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കളാണെന്ന് ആര്‍എസ്എസ് പറഞ്ഞതിനോട് താന്‍ യോജിക്കുന്നതായും ഇല്ല്യാസ് വ്യക്തമാക്കി. ജപ്പാനിലുള്ളരെ ജപ്പാനീസ് എന്നും അമേരിക്കക്കാരെ അമേരിക്കന്‍സ് എന്നും വിളിക്കാമെങ്കില്‍ ഹിന്ദുസ്ഥാനികളെ ഹിന്ദു എന്നുവിളിക്കുന്നതില്‍ തെറ്റില്ല.
ഇന്ത്യ ഹിന്ദുരാജ്യമാണെന്ന് പറയുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നും ഇല്ല്യാസ് കൂട്ടിച്ചേര്‍ത്തു. എല്ലാ മതങ്ങളും നല്‍കുന്നത് ഒരു സന്ദേശം തന്നെയാണ്. നമ്മളെല്ലാം ഏറ്റവുമാദ്യം ഭാരതീയരാണെന്നും നമ്മുടെ സന്ദേശം സമാധാനവും സഹവര്‍ത്തിത്വവും സാഹോദര്യവുമാണെന്നും മുഹമ്മദ് ഇല്യാസ് കൂട്ടിച്ചേര്‍ത്തു.
ഈ മാസം 27ന് ഉത്തര്‍പ്രദേശിലെ ബല്‍റാംപുരില്‍ നടക്കുന്ന സമുദായ സൗഹാര്‍ദ്ദ കൂട്ടായ്മയിലേക്ക് സന്യാസികളെ ക്ഷണിക്കുന്നതിനായിരുന്നു അദ്ദേഹം അയോദ്ധ്യയിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: