ന്യൂദല്‍ഹി: ഗുജറാത്ത് കലാപത്തിലെ ഇരകള്‍ക്ക് വേണ്ടി സ്വീകരിച്ച സംഭാവനകളില്‍ തിരിമറി നടത്തിയ കേസില്‍ ടീസ്റ്റ സെതല്‍വാദിന് സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.
ഗുജറാത്ത് ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെ ടീസ്റ്റ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ടീസ്റ്റ നല്കിയ ഹര്‍ജിയില്‍ ഉത്തരവ് ഉണ്ടാകുന്നതു വരെ അറസ്റ്റ് പാടില്ലെന്ന് കോടതി നിര്‍ദ്ദേശിച്ചു.
നേരത്തെ ടീസ്റ്റയുടെ അറസ്റ്റ് സ്റ്റേ ചെയ്ത കോടതി ഇന്ന് കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതായി അറിയിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: