ന്യൂദല്‍ഹി: ദല്‍ഹിയില്‍ ഫ്ളാറ്റില്‍ യുവദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. ബുധനാഴ്ച വൈകുന്നേരം ഗാന്ധിനഗറിലെ ഫ്ളാറ്റിലാണ് ദമ്പതികളായ സഞ്ജയ് (25), സുഗന്ധി(22) എന്നിവരെ മരിച്ചനിലയില്‍ കണ്ടെത്തിയിത്.
ഗാന്ധിനഗര്‍ അജിത് നഗറിലെ ഫ്ളാറ്റില്‍ ഇരുവരും വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. ഇവിടെ തുന്നല്‍ പണിക്കാരാണ് ദമ്പതികള്‍.
സഞ്ജയ് സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയിലും സുഗന്ധിയുടെ മൃതദേഹം തറയിലുമാണ് കണ്ടെത്തിയത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സഞ്ജയ് തൂങ്ങിമരിച്ചതാവാമെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: