കാനോ: തെക്കന്‍ നൈജറിലെ നൈജീരിയയുടെ അതിര്‍ത്തി ഗ്രാമമായ അബാത്ച കലോമയില്‍ ശവസംസ്‌ക്കാര ചടങ്ങുകള്‍ നടക്കുന്നതിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ 37 പേര്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച വൈകിട്ട് 6.30നാണ് സംഭവം.
സൈന്യത്തിന്റെ വിമാനത്തില്‍ നിന്നാണ് ഗ്രാമവാസികളുടെ ഇടയിലേക്ക് ബോംബ് വീണത്. ബോക്കോ ഹറാം ഭീകരവാദികളെ ലക്ഷ്യമാക്കി അയച്ച ബോംബ് അപ്രതീക്ഷിതമായി ഗ്രാമവാസികളുടെ മേല്‍ പതിക്കുകയായിരുന്നെന്ന് പേര് വെളിപ്പെടുത്താത്ത സുരക്ഷാ വൃത്തങ്ങള്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഏത് രാജ്യത്തിന്റെ സേനയാണ് സ്‌ഫോടനത്തിന് കാരണമായതെന്ന് വ്യക്തമല്ല. എന്നാല്‍ സ്‌ഫോടനം നടന്ന ദിവസങ്ങളില്‍ ആകാശ റെയിഡുകള്‍ നടത്തിയിട്ടില്ലെന്ന് നൈജീരിയ എയര്‍ ഫോഴ്‌സ് വക്താവ് ഡേല്‍ അലോങ്കേ വ്യക്തമാക്കി.
















